റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ആലപ്പുഴ: ജില്ലയിൽ 11.50 ലക്ഷം ഡോസ് കോവിഡ് വാക്‌സിൻ നൽകി

July 27, 2021 - 5:44 pm

– 60നു മുകളിലുള്ളവർക്ക് നൽകിയത് 5.33 ലക്ഷം ഡോസ്

ആലപ്പുഴ: ജില്ലയിൽ 11.50 ലക്ഷം പേർക്ക് കോവിഡ് വാക്‌സിൻ നൽകിയതായി ജില്ല മെഡിക്കൽ ഓഫീസർ അറിയിച്ചു. ജില്ലയിൽ മൊത്തം 11,50,516 ഡോസ് വാക്‌സിനാണ് നൽകിയത്. 7,56,721 പേർക്ക് ആദ്യ ഡോസും 3,93,795 പേർക്ക് രണ്ടു ഡോസും നൽകി. 60 വയസിനു മുകളിൽ പ്രായമുള്ളവർക്ക് 5,33,433 പേർക്കും 45നും 60നും ഇടയിൽ പ്രായമുള്ളവർക്ക് 3,82,477 ഡോസ് വാക്‌സിനും നൽകി. 18നും 44നും ഇടയിൽ പ്രായമുള്ളവർക്ക് 2,34,606 ഡോസ് വാക്‌സിൻ നൽകി. ജില്ലയിൽ നിലവിൽ വാക്‌സിൻ സ്‌റ്റോക്കില്ല. ജൂലൈ 29 ന് എത്തുമെന്നാണ് പ്രതീക്ഷ. 

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *