സുനന്ദ പുഷ്‌കറിന്റെ മരണത്തിൽ ശശി തരൂർ എംപിക്ക് മേൽ കുറ്റം ചുമത്തണമോയെന്നതിൽ ഡൽഹി റോസ് അവന്യു കോടതി വിധി പറയുന്നത് മാറ്റി. 18/08/2021 ബുധനാഴ്ച രാവിലെ പതിനൊന്ന് മണിക്ക് വിധി പറയുമെന്ന് സ്പെഷ്യൽ ജഡ്ജി ഗീതാഞ്ജലി ഗോയൽ വ്യക്തമാക്കി.
Read Also: സുനന്ദ പുഷ്കറിന്റെ മരണം; ശശി തരൂരിനെതിരെ കുറ്റം ചുമത്തണോ എന്നതിൽ വിധി 27/07/2021 ചൊവ്വാഴ്ച
മൂന്നാം തവണയാണ് വിധി പ്രഖ്യാപനം മാറ്റുന്നത്. ഡൽഹി പൊലീസിന് കൂടുതൽ കാര്യങ്ങൾ സമർപ്പിക്കാനുണ്ടെങ്കിൽ ഈസമയത്തിനുള്ളിൽ സമർപ്പിക്കാമെന്നും കോടതി പറഞ്ഞു. ശശി തരൂരിന് മേൽ ആത്മഹത്യ പ്രേരണയ്ക്കോ, കൊലപാതകത്തിനോ കുറ്റം ചുമത്തണമെന്നാണ് പ്രോസിക്യൂഷൻ ആവശ്യം.
എന്നാൽ, തനിക്കെതിരെ തെളിവുകൾ ഇല്ലെന്നാണ് ശശി തരൂരിന്റെ വാദം. സുനന്ദയുടേത് ആകസ്മിക മരണമാണെന്നും വാദിച്ചിരുന്നു. കേസ് ഡൽഹി പൊലീസ് പ്രത്യേക സംഘമാണ് അന്വേഷിച്ചത്.
