റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

രണ്ടു ഡോസ് വാക്സിനെടുത്ത ഡോക്ടര്‍ക്ക് കോവിഡ് ബാധിച്ചത് രണ്ടുതവണ

July 28, 2021 - 12:12 pm

മുംബൈ: കോവിഡ് വാക്സിന്റെ ഫലപ്രാപ്തിയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ കൊടുമ്പിരികൊണ്ടിരിക്കെ, രണ്ടു ഡോസ് പ്രതിരോധ വാക്സിന്‍ സ്വീകരിച്ച മുംബൈയിലെ ഡോക്ടര്‍ക്ക് കോവിഡ്19 ബാധിച്ചത് രണ്ടുതവണ. 13 മാസത്തിനിടെ മൂന്നു തവണയാണ് 26 വയസുകാരിയായ ഡോ. സൃഷ്ടി ഹല്ലാരിക്ക് കോവിഡ് ബാധിക്കുന്നത്. മുംബൈ മുലുന്ദിലെ വീര്‍ സവര്‍ക്കര്‍ ആശുപത്രിയിലെ കോവിഡ് വിഭാഗത്തിലായിരുന്നു ഡോ. സൃഷ്ടി ജോലി ചെയ്യുന്നത്. കഴിഞ്ഞ വര്‍ഷം ജൂണ്‍ 17നാണ് ആദ്യം കോവിഡ് ബാധിച്ചത്. തുടര്‍ന്ന് ഈ വര്‍ഷം മാര്‍ച്ച് എട്ടിന് ആദ്യ ഡോസ് വാക്സിനും ഏപ്രില്‍ 29ന് രണ്ടാം ഡോസും സ്വീകരിച്ചു. ഒരു മാസത്തിനുശേഷം മേയ് 29ന് ഡോക്ടര്‍ വീണ്ടും കോവിഡ് ബാധിതയായി. തുടര്‍ന്ന് കഴിഞ്ഞ 11ന് മൂന്നാമതും കോവിഡ് ബാധിച്ചതായി പരിശോധനയില്‍ തെളിഞ്ഞു.ഇക്കുറി ഡോക്ടറുടെ അച്ഛന്‍, അമ്മ, സഹോദരന്‍ എന്നിവര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. രണ്ടു ഡോസ് വാക്സിനുമെടുത്ത ഇവര്‍ക്ക് ഇതാദ്യമായാണ് രോഗം ബാധിക്കുന്നത്. എല്ലാവരെയും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ഡോക്ടറുടെയും സഹോദരന്റെയും സ്രവ സാമ്പിളുകള്‍ പരിശോധനയ്ക്കായി ശേഖരിക്കുകയും ചെയ്തു.ജനിതകമാറ്റം സംഭവിച്ച വൈറസാണോ കുടുംബത്തെയാകെ ബാധിച്ചതെന്നറിയാനാണു പരിശോധന.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *