റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

‘ആര് നയിച്ചാലും പ്രശ്നമില്ല, ബിജെപിയെ അധികാരത്തില്‍ നിന്ന് അകറ്റും’ സോണിയ മമത കൂടിക്കാഴ്ച

July 29, 2021 - 8:05 am

ദില്ലി: ബിജെപിക്കെതിരായ ദേശീയ തലത്തിലെ പ്രതിപക്ഷ സഖ്യനീക്കം സംബന്ധിച്ച് സോണിയ ഗാന്ധിയുമായി ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി 28/07/2021 ബുധനാഴ്ച വൈകുന്നേരം നാല് മണിക്ക് സോണിയ ഗാന്ധിയുടെ വസതിയിലെത്തി കൂടിക്കാഴ്ച നടത്തി.

കൂടിക്കാഴ്ച ഫലപ്രദമെന്നും ബിജെപിയെ അധികാരത്തില്‍ നിന്ന് അകറ്റുമെന്നും മമത പറഞ്ഞു. സഖ്യത്തെ ആരുനയിച്ചാലും പ്രശ്നമില്ലെന്ന നിലപാടിലാണ് മമത ബാനര്‍ജി. രാഹുല്‍ ഗാന്ധിയും കൂടിക്കാഴ്ചയില്‍ പങ്കെടുത്തിരുന്നു. സഖ്യനീക്കത്തിന് ഇരുവരും പിന്തുണ അറിയിച്ചെന്നും കൂടുതല്‍ ചര്‍ച്ചകളിലേക്ക് കടക്കാമെന്ന് വ്യക്തമാക്കിയെന്നുമാണ് വിവരം. സോണിയ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചക്ക് മുന്‍പ് മുതിര്‍ന്ന നേതാക്കളായ കമല്‍നാഥ്, ആനന്ദ് ശര്‍മ്മ എന്നിവരെ മമത ബാനര്‍ജി കണ്ടിരുന്നു.

വിശാല സഖ്യത്തില്‍ അരവിന്ദ് കെജ്രിവാളിന്‍റെയും നിലപാടറിയും. ശരദ് പവാറടക്കമുള്ള നേതാക്കളുമായും മമത ബാനര്‍ജി ചര്‍ച്ച നടത്തും. ദേശീയ തലത്തിലെ സഖ്യനീക്കങ്ങളില്‍ തൃണമൂല്‍ എംപിമാരുടെ  അഭിപ്രായവും മമത ആരായും.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *