റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ആലപ്പുഴ: പഞ്ചായത്ത് ഉപതെരഞ്ഞെടുപ്പ്; മുട്ടാറിൽ ഏറ്റുമുട്ടുക മൂന്നുപേർ

July 29, 2021 - 6:07 pm

ആലപ്പുഴ: മുട്ടാർ ഗ്രാമപഞ്ചായത്തിലെ നാലുതോട് (അഞ്ചാം വാർഡ്) വാർഡിലെ ഉപതെരഞ്ഞെടുപ്പിൽ മൂന്നുപേർ മത്സരരംഗത്ത്. നാമനിർദ്ദേശപത്രിക പിൻവലിക്കാനുള്ള അവസാന ദിവസം കഴിഞ്ഞപ്പോൾ സി.പി.ഐ.എം. സ്വതന്ത്ര സ്ഥാനാർഥിയായി നാമനിർദ്ദേശ പത്രിക സമർപ്പിച്ചിരുന്ന ഷാജി, ഇന്ത്യൻ നാഷണൽ കോൺഗ്രസ് സ്ഥാനാർഥിയായി നാമനിർദേശപത്രിക സമർപ്പിച്ചിരുന്ന സജ്ജു ചാക്കോ എന്നിവരാണ് പത്രിക പിൻവലിച്ചത്. 

മത്സര രംഗത്തുള്ള സ്ഥാനാർഥി, പാർട്ടി, ചിഹ്നം എന്ന ക്രമത്തിൽ ചുവടെ.

ആന്റണി( സി.പി.ഐ.എം. സ്വാതന്ത്രൻ)- കുട
എൻ.ജി. ശജീന്ദ്രൻ (ബി.ജെ.പി.)- താമര
സണ്ണി മാമൻ(ഐ.എൻ.സി.)- കൈ

ഓഗസ്റ്റ് 11ന് രാവിലെ ഏഴു മുതൽ വൈകിട്ട് ആറു വരെയാണ് വോട്ടെടുപ്പ്. ഓഗസ്റ്റ് 12ന് രാവിലെ പത്തിനാണ് വോട്ടെണ്ണൽ.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *