റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

നിയമസഭാ കൈയ്യാങ്കളിക്കേസ്;ശിവൻകുട്ടി രാജിവയ്ക്കേണ്ടതില്ല; ന്യായീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍

July 29, 2021 - 1:47 pm

തിരുവനന്തപുരം: നിയമസഭാ കൈയ്യാങ്കളിക്കേസില്‍ ന്യായീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. കേസിലെ സുപ്രീം കോടതി വിധിയുടെ പേരില്‍ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി രാജി വെക്കേണ്ടതില്ലെന്ന് മുഖ്യമന്ത്രി 29/07/21 വ്യാഴാഴ്ച നിയമസഭയില്‍ പറഞ്ഞു.

ശിവന്‍കുട്ടി രാജിവെക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം നല്‍കിയ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചു.

2015 ല്‍ നിയമസഭയില്‍ നടന്ന സംഭവങ്ങള്‍ രാജ്യത്തെ ആദ്യ സംഭവമല്ലെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. നേരത്തെയും വിവിധ സംസ്ഥാനങ്ങളിലെ നിയമസഭയില്‍ ഇത്തരം പ്രക്ഷുബ്ധമായ സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

1980 തമിഴ്‌നാട് നിയമസഭയിലെ തര്‍ക്കങ്ങള്‍ പോലീസ് ലാത്തിച്ചാര്‍ജില്‍ ആണ് അവസാനിച്ചത്. പിന്നീട് ഉത്തര്‍പ്രദേശ് നിയമസഭയില്‍ വിശ്വാസവോട്ടെടുപ്പ് അക്രമമുണ്ടായി ആംബുലന്‍സ് എത്തിയാണ് അംഗങ്ങളെ ആശുപത്രിയിലാക്കിയത്. ഡല്‍ഹി നിയമസഭയില്‍ കോണ്‍ഗ്രസ് അംഗം ചീഫ് വീപ്പിനെ തല്ലി. മഹാരാഷ്ട്ര നിയമസഭയിലും അക്രമമുണ്ടായി. ഒഡീസ നിയമസഭയില്‍ കോണ്‍ഗ്രസ് അംഗം സ്പീക്കരെ തല്ലി. പാര്‍ലമെന്റില്‍ തെലുങ്കാന സംസ്ഥാന രൂപീകരണ വേളയില്‍ കോണ്‍ഗ്രസ് അംഗം സഭയില്‍ കുരുമുളക് സ്‌പ്രേ ഉപയോഗിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *