റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

5600 കോടിയുടെ കൊവിഡ് അനുബന്ധ പാക്കേജ് പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍; രണ്ട് മാസത്തെ ക്ഷേമ പെന്‍ഷന്‍ ആഗസ്റ്റില്‍ ഒരുമിച്ച് നല്‍കും

July 30, 2021 - 1:11 pm

തിരുവനന്തപുരം: 5600 കോടിയുടെ കൊവിഡ് അനുബന്ധ പാക്കേജ് പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍. ചെറുകിട വ്യാപാരികള്‍, വ്യവസായികള്‍, കൃഷിക്കാര്‍ എന്നിവരെ സഹായിക്കുന്നതാണ് പാക്കേജ്.

രണ്ട് ലക്ഷം വരെയുള്ള വായ്പകളുടെ നാല് ശതമാനം വരെ പലിശ ആറ് മാസത്തേക്ക് സര്‍ക്കാര്‍ വഹിക്കുമെന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഉള്‍പ്പെടുത്തിയാണ് പാക്കേജ്.

സര്‍ക്കാര്‍ വാടകയ്ക്ക് നല്‍കിയ കടമുറികളുടെ വാടക ജൂലൈ മുതല്‍ ഡിസംബര്‍ 31 വരെ ഒഴിവാക്കുമെന്നും പ്രഖ്യാപനത്തില്‍ ഉണ്ട്. എംഎസ്എംഇ സ്ഥാപനങ്ങള്‍ക്ക് കെട്ടിട നികുതി ജൂലൈ മുതല്‍ ഡിസംബര്‍ വരെയും ഒഴിവാക്കിയിട്ടുണ്ട്.

ഇതിന് പുറമേ കെഎസ്എഫ്ഇ ലോണുകളുടെ പിഴപ്പലിശ സെപ്തംബര്‍ 30 വരെ ഒഴിവാക്കി.

കെഎഫ്‌സി മൂന്ന് പദ്ധതികള്‍ പ്രഖ്യാപിച്ചു. സ്റ്റാര്‍ട്ടപ്പ് കേരള വായ്പ പദ്ധതി പ്രകാരം കൊളാറ്ററല്‍ സെക്യൂരിറ്റി ഇല്ലാതെ ഒരു കോടി വരെ വായ്പ അനുവദിക്കും.
വ്യവസായ എസ്റ്റേറ്റുകളിലെ സംരംഭങ്ങള്‍ക്ക് 20 കോടി വരെ വായ്പ നല്‍കും. അടുത്ത അഞ്ച് വര്‍ഷം 2500 വ്യവസായ യൂണിറ്റുകള്‍ക്ക് വായ്പ നല്‍കും. അഞ്ച് ശതമാനം പലിശയില്‍ ഒരു കോടി വരെ വായ്പ നല്‍കും.

ചെറുകിട സംരംഭകരുടെ വായ്പകള്‍ക്ക് കെഎഫ്‌സി ഒരു വര്‍ഷത്തെ മൊറട്ടോറിയം പ്രഖ്യാപിച്ചു. 2021 മാര്‍ച്ച് 31 വരെ തിരിച്ചടവ് കൃത്യമായിരുന്ന വായ്പകള്‍ക്ക് ബാധകം. കൊവിഡ് പ്രതിരോധത്തില്‍ ഏര്‍പ്പെട്ടിട്ടുള്ള വ്യവസായങ്ങള്‍ക്ക് സഹായം നല്‍കും. ചെറുകിട വ്യവസായങ്ങള്‍, ആരോഗ്യം പരിപാലനം, ടൂറിസം വിഭാഗങ്ങളുടെ പലിശയില്‍ കെഎഫ്‌സി ഇളവ് വരുത്തി. കൊവിഡ് പ്രതിരോധ ഉല്‍പന്നങ്ങള്‍ നിര്‍മിക്കുന്ന സ്ഥാപനങ്ങള്‍ക്ക് ചെലവിന്റെ 90 ശതമാനം വരെയാണ് വായ്പ. കുറഞ്ഞ പലിശ 9.5 ശതമാനത്തില്‍ നിന്ന് 8 ആയി കുറച്ചു. കൂടിയ പലിശ 12 ശതമാനത്തില്‍ നിന്ന് 10.5 ശതമാനമാക്കി.

രണ്ട് മാസത്തെ ക്ഷേമ പെന്‍ഷന്‍ ആഗസ്റ്റില്‍ ഒരുമിച്ച് നല്‍കും. ഇതിലൂടെ 1700 കോടി രൂപ ജനങ്ങളുടെ കൈയില്‍ നേരിട്ട് എത്തും.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *