റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

അസം മുഖ്യമന്ത്രിക്കെതിരെ കേസെടുത്ത് മിസോറാം

July 31, 2021 - 8:55 am

മിസോറാം: അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയ്‌ക്കെതിരെ കേസേടുത്ത് മിസോറം. കൊലപാതക ശ്രമം, അതിക്രമിച്ച് കടക്കൽ, ഭീഷണിപ്പെടുത്തൽ തുടങ്ങിയവയാണ് ആരോപിയ്ക്കപ്പെടുന്ന കുറ്റങ്ങൾ. അസം മുഖ്യമന്ത്രിയെ കൂടാതെ ചീഫ് സെക്രട്ടറി അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരേയും പൊലീസുകാരേയും പ്രതിചേർത്തിട്ടുണ്ട്.

വൈറൻഗേറ്റ് പൊലീസ് സ്റ്റേഷനിലാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്. കേസിൽ പ്രതിചേർക്കപ്പെട്ടവർ 01/08/2021 ഞായറാഴ്ച ഹാജരാകണമെന്നാണ് മിസോറാം പൊലീസ് നിർദേശിച്ചിരിക്കുന്നത്.

അതിനിടെ മിസോറാം എം.പി ഉൾപ്പെടെയുള്ളവർക്ക് അസം പൊലീസ് സമൻസ് അയച്ചു. എംപിയുടെ ഡൽഹിയിലെ വസതിയിലെത്തിയാണ് പൊലീസ് സമൻസ് നൽകിയത്.

Read Also: അസം-മിസോറം അതിർത്തി തർക്കം; വെടിവെപ്പ്, ഏറ്റുമുട്ടൽ

അസം-മിസോറാം അതിർത്തി തർക്കത്തിന് താത്ക്കാലിക പരിഹാരമുണ്ടായിരുന്നു. അതിർത്തിയിൽ നിന്ന് പൊലീസിനെ പിൻവലിച്ച ശേഷം കേന്ദ്രസേനയെ വിന്യസിപ്പിക്കാനായിരുന്നു തീരുമാനം. ഇതിനിടെയാണ് പരസ്പം പ്രതികാര നടപടികളുമായി രണ്ട് സംസ്ഥാനങ്ങളും രംഗത്തെത്തിയിരിക്കുന്നത്.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *