റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മംഗല്യനിധി നിക്ഷേപം നീതിതേടി കുടുംബം ഹൈക്കോടതിയില്‍

August 3, 2021 - 9:05 am

പട്ടിക്കാട് : പെണ്‍കുട്ടികളുടെ വിവാഹത്തിനായുള്ള മംഗല്യനിധി പദ്ധതിയുടെ പേരില്‍ പട്ടിക്കാട് സഹകരണ ബാങ്ക് നിക്ഷേപകരെ പറ്റിച്ചതായി ആരോപണം. 10,000 രൂപ നിക്ഷേപിച്ചാല്‍ രണ്ടര ലക്ഷം രൂപ തിരികെ നല്‍കുമെന്ന് പറഞ്ഞാണ് ബാങ്ക് നിക്ഷേപം സ്വീകരിച്ചത്. 1996ല്‍ ബിന്ദു ബാബുവും സഹോദരി ബീലാ പീറ്ററും പട്ടികാട് സഹകരണ ബാങ്കില്‍ പതിനായിരം രൂപ വീതം നിക്ഷേപിച്ചിരുന്നു. സിപിഎം ഭരണസമിതി സെക്രട്ടറി പി കെ പ്രഭാകരന്‍ മംഗല്യപദ്ധതിയില്‍ ഒപ്പിട്ട് നിക്ഷേപരേഖയും കൈമാറിയിരുന്നു. ഇരുപത് വര്‍ഷം കഴിഞ്ഞ് രണ്ടര ലക്ഷം രൂപ വീതം തിരികെലഭിക്കുമെന്നായിരുന്നു വാഗ്ദാനം.

അഞ്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് മകളുടെ വിവാഹത്തിനായി തുക പിന്‍വലിക്കാന്‍ ബിന്ദു എത്തിയപ്പോള്‍ ബാങ്ക് കൈമലര്‍ത്തി. പരമാവധി അമ്പതിനായിരം രൂപയിലധികം നല്‍കാനാവില്ലെന്നായിരുന്നു മറുപടി. മംഗല്യനിധി പദ്ധതിക്ക് ഡയറക്ടര്‍ ബോര്‍ഡിന്റെയും സര്‍ക്കാരിന്റെയും അനുമതി ലഭിച്ചില്ലെന്നും ഇക്കാരണത്താല്‍ റദ്ദാക്കിയെന്നുമായിരുന്നു വിശദീകരണം ഇതിനെതിരെ കുടുംബം ഓംബുഡ്സ് മാനെ സമീപിക്കുകയും 1996ല്‍ 10,000 രൂപ നിക്ഷേപിച്ച കുടുംബത്തിന് മൂന്നരലക്ഷം രൂപ നല്‍കണമെന്ന് ബാങ്കിംഗ് ഓംബുഡ്‌സ്മാന്‍ ഉത്തരവിടുകയും ചെയ്തിരുന്നു. എന്നിട്ടും തുക നല്‍കാതിരുന്ന ബാങ്കിനെതിരെ ഇപ്പോള്‍ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ് കുടുംബം.

ഇപ്പോള്‍ ബാങ്ക് അങ്ങനെയൊരു പദ്ധതിയേ ഇല്ലായെന്ന് പറഞ്ഞ് കൈമലര്‍ത്തുകയാണ്. മംഗല്യനിധി നിര്‍ത്തിയ കാര്യം പോലും ബാങ്ക് നിക്ഷേപകരെ അറിയിച്ചില്ല. 25 വര്‍ഷം പിന്നിട്ടിട്ടും പദ്ധതിതുക നിക്ഷേപകര്‍ക്ക് ലഭിച്ചിട്ടില്ല. പദ്ധതിതുക നല്‍കിയാല്‍ ബാങ്ക് തകരുമെന്ന് സെക്രട്ടറി പറയുന്നു. തുടര്‍ന്ന് തങ്ങളുടെ പണം തിരിച്ചുകിട്ടാന്‍ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ് പട്ടികാട് സ്വദേശികള്‍

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *