റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

സിബിഎസ്ഇ 10ാം ക്ലാസ് ഫലം പ്രഖ്യാപിച്ചു

August 3, 2021 - 2:22 pm

ന്യൂഡൽഹി:∙ സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷാഫലം പ്രഖ്യാപിച്ചു. cbseresults.nic.in, cbse.gov.in എന്നീ വെബ്‌സൈറ്റുകളില്‍ ഫലം അറിയാനാകും. ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമായ ഡിജിലോക്കര്‍ വെബ്‌സൈറ്റ് digilocker.gov.in ലും ഫലം അറിയാനാകും. 20 ലക്ഷത്തിലധികം പേരാണ് ഇത്തവണ പരീക്ഷയെഴുതിയത്. കോവിഡിന്റെ പശ്ചാത്തലത്തിൽ പൊതു പരീക്ഷ ഒഴിവാക്കിയിരുന്നു. തുടര്‍ന്ന് പുറത്തിറക്കിയ മാര്‍ഗരേഖ പ്രകാരമുള്ള പ്രത്യേക മൂല്യനിര്‍ണയം അടിസ്ഥാനമാക്കിയാണ് ഫലം കണക്കാക്കിയിരിക്കുന്നത്. പ്രാക്ടിക്കല്‍, യൂനിറ്റ് ടെസ്റ്റുകള്‍, പ്രീബോര്‍ഡുകള്‍, മിഡ് ടേമുകള്‍ എന്നിവ അടിസ്ഥാനമാക്കി ഒരുവര്‍ഷം നീണ്ടുനില്‍ക്കുന്ന പ്രകടനത്തെ അടിസ്ഥാനമാക്കിയാണ് മൂല്യനിര്‍ണയം നടത്തിയത്. പരീക്ഷയില്ലാതെ പത്താം ക്ലാസിലെ ഫലങ്ങള്‍ ഇതാദ്യമായാണ് ബോര്‍ഡ് പ്രഖ്യാപിക്കുന്നത്.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *