റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

എട്ട് മാസം പ്രായമുള്ള കുഞ്ഞിനെ നിലത്തടിച്ച് കൊന്ന് പിതാവ്

August 4, 2021 - 8:30 am

ലക്നൌ: ഭാര്യയുമായുള്ള ത‍ർക്കത്തെ തുടർന്ന് ആറ് മാസം പ്രായമുള്ള കുഞ്ഞിനെ പിതാവ് നിലത്തടിച്ച് കൊന്നു. മരിക്കുന്നതുവരെ തുടർച്ചയായി കുഞ്ഞിനെ  നിലത്തടിക്കുകയായിരുന്നു ഇയാൾ.

ഉത്തർപ്രദേശിലെ ബിജിനോ‍ർ ജില്ലയിലാണ് സംഭവം നടന്നത്. ഭാര്യയുടെ പരാതിയിൽ പ്രതിയായ മുഹമ്മദ് നാസിമിനെ പൊലീസ് അറസ്റ്റ് ചെയ്തു. 

31/07/2021 ശനിയാഴ്ച രാത്രി മദ്യപിച്ചെത്തിയ നാസിം ഭാര്യ വീട്ടിലെത്തുകയും കുഞ്ഞിനെ വേണമെന്ന് നിർബന്ധം പിടിക്കുകയും ചെയ്തു. മഹ്താബ് ആവശ്യം നിരസിച്ചതോടെ ഇരുവരും തമ്മിൽ വീണ്ടും വഴക്കായി.  ഇതിനിടെ കുഞ്ഞിനെ പിടിച്ചുവാങ്ങിയ നാസിം, കുഞ്ഞിനെ തുട‍ച്ചയായി നിലത്തടിച്ച് കൊല്ലുകയായിരുന്നു. മഹ്താബ് കുഞ്ഞിനെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

01/08/2021 ഞായറാഴ്ച നിസ്സാമിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഒന്നര വർഷം മുമ്പാണ് നാസിം, മഹ്താബ് ജഹാനെ വിവാഹം ചെയ്തത്.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *