റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

നിര്‍ദ്ദേശം പാലിക്കാതിരുന്ന ഫയര്‍ സ്റ്റേഷന്‍ ഓഫീസര്‍ക്ക് സ്ഥലം മാറ്റം

August 4, 2021 - 7:27 am

പാലക്കാട്: അമ്പലപ്പാറയിലെ കോഴിവേസ്റ്റ് ഫാക്ടറിയിലുണ്ടായ തീ പിടുത്തത്തിൽ ഫയർഫോഴ്‌സ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റ സംഭവത്തില്‍ മണ്ണാര്‍ക്കാട് സ്റ്റേഷന്‍ ഓഫീസര്‍ക്ക് സ്ഥലംമാറ്റം. തീ അണയ്ക്കുന്നതിനിടെ 5 ഫയർ ഫോഴ്‌സ് ഉദ്യോഗസ്ഥർക്ക് പൊള്ളലേറ്റിരുന്നു. തീ അണയ്ക്കുന്ന സമയം ജീവനക്കാര്‍ ഫയര്‍ സ്യൂട്ട് ഉപയോഗിക്കണമെന്ന നിര്‍ദ്ദേശം പാലിക്കാതിരുന്നതിനാണ് നടപടി.

തീ പിടുത്തം ഉണ്ടായാൽ ജീവനക്കാരെ നിർബന്ധമായും ഫയര്‍ സ്യൂട്ട് ധരിപ്പിക്കണമെന്ന് റീജിയണല്‍, ജില്ലാ ഫയര്‍ ഓഫീസര്‍മാർ നേരത്തെ നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇത് മണ്ണാർക്കാട് സ്റ്റേഷൻ ഓഫീസർ പാലിച്ചില്ലെന്ന് കണ്ടെത്തി. ഇടുക്കി പീരുമേടിലേക്കാണ് സ്റ്റേഷൻ ഓഫീസറെ സ്ഥലം മാറ്റിയത്. സ്റ്റേഷനിലെ മറ്റ്‌ ജീവനക്കാർക്ക് താക്കീത് നൽകിയതായും ജില്ലാ ഫയർ ഓഫീസർ അറിയിച്ചു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *