റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ധന്‍ബാദ് ജഡ്ജിയുടെ മരണം: അന്വേഷണം സി.ബി.ഐ. ഏറ്റെടുത്തു

August 5, 2021 - 10:27 am

ന്യൂഡല്‍ഹി: ജാര്‍ഖണ്ഡില്‍ ജഡ്ജിയുടെ അപകട മരണത്തെക്കുറിച്ചുള്ള അന്വേഷണം സി.ബി.ഐ. ഏറ്റെടുത്തു. ധന്‍ബാദ് ജില്ലയിലെ അഡീഷണല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് ജഡ്ജിയായിരുന്ന ഉത്തം ആനന്ദ് ജൂലായ് 28-നാണ് വാഹനമിടിച്ച് മരിച്ചത്.
സംഭവത്തിന്റെ സി.സി. ടിവി ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ വൈറലായിരുന്നു. മരണത്തില്‍ അസ്വാഭാവികത ആരോപിച്ച് നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. സി.ബി.ഐ. അന്വേഷണം ആവശ്യപ്പെട്ട് ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്‍ നേരത്തെ രംഗത്തെത്തിയിരുന്നു. പിന്നാലെയാണ് കേസ് സി.ബി.ഐ ഏറ്റെടുത്തത്. പതിവു പ്രഭാത സവാരിക്കിറങ്ങിയ ജഡ്ജി ആനന്ദിനെ ഒരു ഓട്ടോ റിക്ഷ പിന്നില്‍ നിന്ന് വന്നിടിക്കുകയായിരുന്നു. അതിനുശേഷം വാഹനം നിര്‍ത്താതെ പോയി. ഗുരുതരമായി പരുക്കേറ്റ് കിടന്ന അദ്ദേഹത്തെ വഴിയാത്രക്കാരാണ് ആശുപത്രിയില്‍ എത്തിച്ചത്. ചികിത്സയിലിരിക്കെ അദ്ദേഹം മരിച്ചു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *