റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മഞ്ഞുരുക്കം: അസം-മിസോറം അതിര്‍ത്തിത്തര്‍ക്കം ചര്‍ച്ചകളിലേക്ക്

August 6, 2021 - 10:46 am

ന്യൂഡല്‍ഹി: അസം-മിസോറം അതിര്‍ത്തിത്തര്‍ക്കം ചര്‍ച്ചകളിലുടെ പരിഹരിക്കുമെന്ന് ഇരുസംസ്ഥാനങ്ങളും സംയുക്ത പ്രസ്താവനയില്‍ വ്യക്തമാക്കി. അസം അതിര്‍ത്തി സംരക്ഷണ, വികസന മന്ത്രി അതുല്‍ ബോറ, മിസോറാം ആഭ്യന്തരമന്ത്രി ലാല്‍ചംലിയാന എന്നിവരാണ് സംയുക്ത പ്രസ്താവനയില്‍ ഒപ്പുവച്ചിരിക്കുന്നത്.അതിര്‍ത്തിയില്‍ സമാധാനം നിലനിര്‍ത്താന്‍ ധാരണയായെന്നും തര്‍ക്ക മേഖലയില്‍ നിഷ്പക്ഷ സേനയെ വിന്യസിക്കാനുള്ള കേന്ദ്ര തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായും പ്രസ്താവനയില്‍ പറയുന്നു. അസം മന്ത്രിമാരായ അശോക് സിങ്ങും അതുല്‍ ബോറയും ഐസ്വാളിലെത്തി മിസോറം പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയ്ക്കു ശേഷമാണു സംയുക്ത പ്രസ്താവന പുറപ്പെടുവിച്ചത്.

” ഇരു സംസ്ഥാനങ്ങളും തങ്ങളുടെ വനം, പോലീസ് സേനകളെ സംഘര്‍ഷമുണ്ടായ തര്‍ക്ക മേഖലകളിലേക്ക് അയയ്ക്കില്ല. അസമിലെ കരിംഗഞ്ജ്, ഹെയ്ലകാന്ദി, കാച്ചാര്‍ ജില്ലകളുടെയും മിസോറമിലെ മാമിത്, കൊലാസിബ് ജില്ലകളുടെയും അതിര്‍ത്തി പ്രദേശങ്ങള്‍ ഇതില്‍ ഉള്‍പ്പെടും.”-പ്രസ്താവനയില്‍ പറയുന്നു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *