റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഇപ്പോള്‍ ഉയര്‍ന്നുവന്നിട്ടുള്ള ചര്‍ച്ചകള്‍ മുസ്‌ലിം ലീഗിന് ഗുണം ചെയ്യുമെന്ന് ഡോ. എം.കെ മുനീര്‍

August 8, 2021 - 4:48 pm

കോഴിക്കോട്: മുസ്‌ലിം ലീഗില്‍ ഇപ്പോള്‍ ഉയര്‍ന്നുവന്നിട്ടുള്ള ചര്‍ച്ചകള്‍ പാര്‍ട്ടിക്ക് ഗുണം ചെയ്യുമെന്ന് ഡോ. എം.കെ മുനീര്‍ എം.എല്‍.എ. പാര്‍ട്ടിയില്‍ ജനാധിപത്യത്തിന് യാതൊരു പോറലുമേറ്റിട്ടില്ല. പാര്‍ട്ടി ഒരു വ്യക്തിയിലേക്ക് ചുരുങ്ങിയിട്ടില്ലെന്ന് തെളിയിക്കുന്നതാണ് കഴിഞ്ഞ ദിവസം നടന്ന യോഗം. നല്ല രീതിയാണ് ഉന്നതാധികാര സമിതി യോഗം ചേര്‍ന്നതെന്നും മുനീര്‍ 08/08/21 ഞായറാഴ്ച പറഞ്ഞു.

ചന്ദ്രികയില്‍ ചില പ്രതിസന്ധികളുണ്ടെന്നത് വസ്തുതയാണ്. കോവിഡ് സാഹചര്യത്തില്‍ പല മാധ്യമസ്ഥാപനങ്ങളിലും പ്രതിസന്ധിയുണ്ട്. അതുപോലെ തന്നെയാണ് ചന്ദ്രികയുടെ കാര്യവും. അത് പരിഹരിക്കുന്നതിനായി നടപടികള്‍ സ്വീകരിക്കും. പാര്‍ട്ടി ഒരിക്കലും ചന്ദ്രികയെ കൈവിടില്ലെന്നും മുനീര്‍ വ്യക്തമാക്കി.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *