റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഗംഗ, യമുന തീരങ്ങളില്‍ പ്രളയമുന്നറിയിപ്പുമായി യുപി

August 9, 2021 - 9:45 am

ലഖ്‌നൗ: കനത്ത മഴയെ തുടര്‍ന്ന് ജലനിരപ്പ് ഉയര്‍ന്ന ഗംഗ, യമുന തീരങ്ങളില്‍ പ്രളയമുന്നറിയിപ്പുമായി യുപി.താഴ്ന്ന പ്രദേശങ്ങളില്‍ സ്ഥിതി ഗുരുതരമാണ്. ജലനിരപ്പ് ഉയര്‍ന്നതോടെ ജനങ്ങള്‍ സുരക്ഷിത താവളങ്ങളിലേക്ക് നീങ്ങാന്‍ തുടങ്ങിയിട്ടുണ്ട്.പ്രയാഗ് രാജില്‍ ഗംഗയിലെയും യമുനയിലെയും ജലനിരപ്പ് അപകടനിലയിലേക്ക് ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്(84.73 മീറ്റര്‍). ശനിയാഴ്ചയിലെ കണക്കനുസരിച്ച് ഗംഗയില്‍ ജലനിരപ്പ് 84.03 മീറ്ററായിട്ടുണ്ട്.യമുനയില്‍ നെയ്നി പ്രദേശത്ത് ഇതേസമയത്ത് 85.88 മീറ്ററായി ജലനിരപ്പ് ഉയര്‍ന്നു. കഴിഞ്ഞ നാല് മണിക്കൂറായി ഈ രണ്ട് നദികളിയെും ജല നിരപ്പ് 10-11 സെന്റി മീറ്റര്‍ വച്ചാണ് ഉയരുന്നത്. ഇന്ന് വൈകീട്ടത്തോടെ ജലനിരപ്പ് അപകടകരമായ നിലയിലേക്ക് ഉയര്‍ന്നേക്കുമെന്ന് ആശങ്കയുണ്ട്. ഗംഗ നഗര്‍, നെവാദ, അശോക് നഗര്‍, ബെലിഗവോണ്‍, രാജാപൂര്‍, ബാദ, ഛോദ്ദാ ബഘാര, ബദ്ര തുടങ്ങിയ പ്രദേശങ്ങളില്‍ വലിയ തോതിലാണ് വെള്ളം കയറുന്നത്.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *