റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

നാല് വയസ്സുകാരിയെ ബലികൊടുത്തു: പിതാവും പൂജാരിയും അറസ്റ്റില്‍

August 12, 2021 - 11:00 am

ഗുവാഹത്തി: അസമിലെ ഛാരീഡിയോവില്‍ നാല് വയസ്സുകാരിയെ ബലികൊടുത്ത സംഭവത്തില്‍ പിതാവിനെയും ഗ്രാമത്തിലെ പൂജാരിയെയും അറസ്റ്റ് ചെയ്തു.ഞായറാഴ്ച രാത്രിയാണ് നാല് വയസ്സുകാരിയെ ബലിയര്‍പ്പിച്ചത്. തങ്ങളോടൊപ്പം ഉറങ്ങിക്കിടന്നിരുന്ന സഹോദരിയെ കാണാതായെന്ന് പെണ്‍കുട്ടിയുടെ സഹോദരി നല്‍കിയതോടെയാണ് സംഭവം പുറം ലോകമറിയുന്നത്. വിവരം അറിഞ്ഞ ഉടന്‍ പോലിസ് അന്വേഷണം ആരംഭിച്ചു. തുടര്‍ന്നാണ് അടുത്തുള്ള നദിയില്‍ നിന്ന് മൃതദേഹം കണ്ടെടുത്തത്. നദിക്കരയില്‍ നിന്ന് കുട്ടിയുടെ വസ്ത്രങ്ങളും ചില പൂജാ ദ്രവ്യങ്ങളും പോലിസ് കണ്ടെടുത്തെന്ന് ഛാരീഡിയോ ജില്ലാ എസ് പി സുധാകര്‍ സിങ് പറഞ്ഞു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *