റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

വാക്‌സിന്‍ ചലഞ്ചിലൂടെ ലഭിച്ച തുക ഉപയോഗിച്ച്‌ സ്വകാര്യ ആശുപത്രികള്‍ക്ക്‌ വാക്‌സിന്‍ വാങ്ങി നല്‍കും

August 12, 2021 - 8:13 am

തിരുവനന്തപുരം ; സ്വകാര്യ ആശുപത്രികള്‍ക്ക്‌ 20ലക്ഷം ഡോസ്‌ കോവിഷീല്‍ഡ്‌ വാക്‌സിന്‍ വാങ്ങി നല്‍കും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന്‌ 126 കോടി രൂപ ഇതിനായി ചെലവാക്കും. വാക്‌സിന്‍ ചലഞ്ചിലൂടെ ലഭിച്ച തുകയാണ്‌ ഇതിനായി ചെലവാക്കുന്നത്‌. സ്വകാര്യ ആശുപത്രികള്‍ക്ക്‌ ഇത്‌ 630 രൂപക്കാണ്‌ നല്‍കുക 150 രൂപ സര്‍വീസ്‌ ചാര്‍ജുകൂടി ചേര്‍ത്ത 780 രൂപ ഈടാക്കിയാവും ആശുത്രികള്‍ വാക്‌സിന്‍ നല്‍കുക.

വാക്‌സിന്‍ ചലഞ്ചിലൂടെ ശേഖരിച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലെ കോവിഡ്‌ ഹെഡിലാണ്‌ ഉള്‍പ്പെടുത്തിയിരുന്നത്‌. 775.48 കോടി രൂപ ലഭിച്ചിരുന്നു. ഭക്ഷ്യകറ്റ്‌ വികരണത്തിന്‌ ചെലവഴിച്ച 450 കോടിയും ആരോഗ്യ മേഖലക്കു ലഭിച്ച 36.36 കോടിയും ഉള്‍പ്പെടെ 878.07 കോടി രൂപ ഇതിനകം ചെലവഴിച്ചിട്ടുണ്ട്‌. തമിഴ്‌നാട്‌ സര്‍ക്കാര്‍ സ്വകാര്യ ആശുപത്രികള്‍ വഴി സൗജന്യമായാണ്‌ വാക്‌സിന്‍ നല്‍കുന്നത്‌.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *