റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

വികസനം ലക്ഷ്യമിട്ട്‌ 100 ലക്ഷം കോടിയുടെ ഗതിശക്തി പദ്ധതി പ്രഖ്യാപിച്ച് പ്രധാനമന്ത്രി

August 15, 2021 - 5:16 pm

ന്യൂഡൽഹി: രാജ്യം വികസനത്തിന്റെ നിർണായക ഘട്ടത്തിലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അടുത്തതലമുറ അടിസ്ഥാന സൗകര്യ വികസനം, ലോകോത്തര നിർമാണങ്ങൾ, പുതുതലമുറ ടെക്നോളജി എന്നിവയ്ക്കായി നമ്മൾ ഒന്നിച്ച് പ്രവർത്തിക്കണമെന്ന് പറഞ്ഞ പ്രധാനമന്ത്രി 100 ലക്ഷം കോടിയുടെ ഗതി ശക്തി പദ്ധതിയും പ്രഖ്യാപിച്ചു. പദ്ധതി സമഗ്രമായ അടിസ്ഥാന സൗകര്യങ്ങൾക്ക് അടിത്തറയിടുകയും നമ്മുടെ സമ്പദ് വ്യവസ്ഥയിലേക്ക് ഒരു സംയോജിത പാത തുറക്കുമെന്നും പ്രധാനമന്ത്രി സ്വാതന്ത്ര്യദിന പ്രസംഗത്തിൽ പറഞ്ഞു.

Read Also: സ്വാതന്ത്ര്യദിന പ്രൗഢിയില്‍ രാജ്യം: വിഭജനത്തില്‍ ജീവന്‍ വെടിഞ്ഞവരെ സ്മരിച്ച് പ്രധാനമന്ത്രി

വരും വർഷങ്ങളിൽ രാജ്യത്തെ ചെറുകിട കർഷകരുടെ കൂട്ടായ ശക്തി വർദ്ധിപ്പിക്കേണ്ടതുണ്ട്. നമ്മൾ അവർക്ക് പുതിയ സൗകര്യങ്ങൾ നൽകണം. അവർ രാജ്യത്തിന്റെ അഭിമാനമായി മാറണം. ‘ഛോട്ട കിസാൻ ബനേ ദേശ് കി ഷാൻ’ (ചെറുകിട കർഷകർ രാജ്യത്തിന്റെ അഭിമാനമായി മാറട്ടെ) എന്നതാണ് നമ്മുടെ മന്ത്രം. ഇത് നമ്മുടെ സ്വപ്നമാണ്. രാജ്യത്തെ 70ൽ അധികം റൂട്ടുകളിൽ ‘കിസാൻ റെയിൽ’ ഓടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

നമ്മുടെ ഗ്രാമങ്ങൾ അതിവേഗം മാറുന്നത് ഇന്ന് നാം കാണുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. കഴിഞ്ഞ കുറച്ച് വർഷങ്ങളായി റോഡ്, വൈദ്യുതി തുടങ്ങിയ സൗകര്യങ്ങൾ ഗ്രാമങ്ങളിൽ എത്തിയിട്ടുണ്ട്. ഇന്ന്, ഒപ്റ്റിക്കൽ ഫൈബർ നെറ്റ്വർക്ക് ഗ്രാമങ്ങൾക്ക് ഡാറ്റയുടെ ശക്തി നൽകുന്നു, ഇന്റർനെറ്റ് അവിടെ എത്തുന്നു. ഗ്രാമങ്ങളിലും ഡിജിറ്റൽ സംരംഭകർ തയ്യാറെടുക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *