കട്ടപ്പന സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ജില്ലാ ശിശുക്ഷേമ സമിതിയുടെ ആഭിമുഖ്യത്തിൽ ലിംഗസമത്വവും സ്ത്രീധന നിരോധനവും പ്രയോഗത്തിൽ ആക്കുക എന്ന വിഷയം കേന്ദ്രീകരിച്ച് കുട്ടികളുടെ ടേബിൾ ടോക്കും പ്രഭാഷണ മത്സരങ്ങളും നടന്നു. പരിപാടിക്ക് പിന്തുണ പ്രഖ്യാപിച്ച് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ ഫിലിപ്പ് ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാ സെക്രട്ടറി ഷൈലജ സുരേന്ദ്രൻ, സാംസ്കാരിക പ്രവർത്തകരായ കാഞ്ചിയാർ രാജൻ, കെ ആർ രാമചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു. മലയാളം തമിഴ് ഇംഗ്ലീഷ് പ്രഭാഷണ മത്സരങ്ങളിൽ പങ്കെടുത്ത കുട്ടികൾക്ക് ജില്ലാ സംസ്ഥാന സമിതികൾ സമ്മാനങ്ങൾ നൽകും.
