റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കാട്ടുപന്നി ബൈക്കിലിടിച്ചു; ഉദ്യോഗസ്ഥന് ഗുരുതര പരിക്ക്, സ്വര്‍ണമാലയും കാണാതായി

August 18, 2021 - 12:14 pm

തിരുവനന്തപുരം: കാട്ടുപന്നിയിടിച്ച് സർക്കാർ ജീവനക്കാരന് ഗുരുതരപരിക്കേറ്റു. ആഭ്യന്തരമന്ത്രാലയത്തിലെ ഉദ്യോഗസ്ഥനായ കെ എ ഗോപകുമാരന്‍ നായര്‍ക്കാണ്(52) 15/08/21 ഞായറാഴ്ച രാത്രി പാലോട് വച്ചാണ് അപകടം നടന്നത്.

ജോലി കഴിഞ്ഞ് വീട്ടില്‍ പോകവെയായിരുന്നു സംഭവം. ബൈക്കില്‍ പോകുമ്പോള്‍ കാട്ടുപന്നി കുറുകെ ചാടി ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ഇദ്ദേഹത്തിന്റെ കൈക്കും കാലിനും തലയ്ക്കും പരിക്കേറ്റു.

അപകടത്തില്‍പ്പെട്ട് അബോധാവസ്ഥായില്‍ കിടന്നിരുന്ന ഇദ്ദേഹത്തിന്റെ അഞ്ചരപ്പവര്‍ തൂക്കം വരുന്ന സ്വര്‍ണമാലയും നഷ്ടമായി. പൊലീസെത്തിയാണ് ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആദ്യം സര്‍ക്കാര്‍ ആശുപത്രിയിലും പിന്നീട് സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *