റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഇന്ത്യയുമായുളള വ്യാപാര ബന്ധങ്ങള്‍ അവസാനിപ്പിച്ച്‌ താലിബാന്‍

August 19, 2021 - 7:47 am

ന്യൂഡല്‍ഹി : അഫ്‌ഗാനിസ്ഥാനില്‍ അധികാരം പിടിച്ചെടുത്തതിന്‌ പിന്നാലെ ഇന്ത്യയുമായുളള കയറ്റുമതിയും ഇറക്കുമതിയും നിര്‍ത്തി താലിബാന്‍. ഫെഡറേഷന്‍ ഓഫ്‌ ഇന്ത്യന്‍ എക്‌സ്‌പോര്‍ട്ട് ഓര്‍ഗനൈസേഷന്‍ (എഫ്‌ഐഇഒ)ഡയറക്ടര്‍ ജനറല്‍ ഡോ.അജയ്‌ സഹായി ആണ്‌ ഇക്കാര്യം അറിയിച്ചത്‌. അഫ്‌ഗാനിസ്ഥാനില്‍ നിന്നുളള ഇറക്കുമതി ഇതുവരെ നടത്തിയിരുന്നത്‌ പാകിസ്ഥാനിലൂടെയായിരുന്നു. താലിബാന്‍ പാകിസ്ഥാനിലേക്കുളള ചരക്കുനീക്കം നിര്‍ത്തി ഫലത്തില്‍ ഇറക്കുമതി നിലച്ചിരിക്കുകയാണ്‌.

ഇന്ത്യയും അഫ്‌ഗാനിസ്ഥാനുമായി കച്ചവടത്തിലും നിക്ഷേപത്തിലും ദീര്‍ഘകാല ബന്ധമാണുളളത്‌. അഫ്‌ഗാനിസ്ഥാന്റെ ഏറ്റവും വലിയ വ്യാപാര പങ്കാളികളില്‍ ഒന്നാണ്‌ ഇന്ത്യ. 2021 ല്‍ ഇന്ത്യ അഫ്‌ഗനിസ്ഥാനിലേക്ക്‌ ഏതാണ്ട്‌ 835 ദശലക്ഷം ഡോളറിന്റെ കയറ്റുമതിയാണ്‌ നടത്തിയത്‌ .510 ദശലക്ഷം ഡോളറിന്റെ ഇറക്കുമതിയും നടത്തിയിരുന്നു. ഇതിനും പുറമേ അഫ്‌ഗാനിസ്ഥാനില്‍ ഇന്ത്യക്ക്‌ മൂന്ന്‌ ബില്യണ്‍ ഡോളറിന്റെ നിക്ഷേപവും ഉണ്ട്‌. 400 ഓളം പദ്ധതികളില്‍ ചിലത്‌ ഇപ്പോഴും നടന്നുവരുന്നതായും അജയ്‌ സഹായി പറഞ്ഞു.

പഞ്ചസാര,മരുന്നുകള്‍ തുണിത്തരങ്ങള്‍,ചായ,കാപ്പി, സുഗന്ധവ്യജ്ഞനം,പ്രസരണ ടവറുകള്‍ തുടങ്ങിയവയാണ്‌ ഇന്ത്യ പ്രധാനമായും കയറ്റി അയക്കുന്നത്‌. ഉണക്ക പഴങ്ങളും ഉളളിയടക്കമുളള സാധനങ്ങളുമാണ്‌ ഇറക്കുമതി ചയ്യുന്നത്‌. അന്താരാഷ്ട്ര നോര്‍ത്ത്‌ സൈത്ത്‌ ട്രാന്‍സ്‌പോര്‍ട്ട്‌ കൊറിഡോറിലൂടെയാണ്‌ ചില ചരക്കുകള്‍ കയറ്റുമതി ചെയ്യുന്നത്‌ .അത്‌ ഇപ്പോഴും നല്ല നിലയില്‍ നടക്കുന്നതായും ദുബായി റൂട്ടിലൂടെയുളള ചരക്ക്‌ കൈമാറ്റവും നല്ല നിലയില്‍ നടക്കുന്നതായി സഹായി പറഞ്ഞു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *