പറവൂർ: ഫോട്ടോഗ്രാഫറെ സ്റ്റുഡിയോയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. തെക്കിനേഴത്ത് വീട്ടിൽ വിജിൽ കുമാറിനെ(37) ആണ് ഇന്ന് പുലർച്ചെ രണ്ടോടെ മരിച്ച നിലയിൽ കണ്ടെത്തിയത്. രാത്രി വൈകിയും വീട്ടിൽ എത്താതിരുന്നതിനെ തുടർന്ന് അയൽ വീട്ടിലെ യുവാവ് അന്വേക്ഷിച്ചു ചെന്നപ്പോഴാണ് മൃതദേഹം കണ്ടത്. ഏഴിക്കരയിൽ ലവൻഡർ എന്ന പേരിൽ സ്റ്റുഡിയോ നടത്തുകയായിരുന്നു.
കൊവിഡ് ബാധിതനായി വിശ്രമത്തിലായിരുന്ന യുവാവ് സാമ്പത്തികമായി പ്രതിസന്ധിയിലായിരുന്നു. സ്റ്റുഡിയോയിൽ നിന്നുള്ള വരുമാനം വളരെ കുറഞ്ഞതും ഇയാളെ വിഷമിപ്പിച്ചിരുന്നതായി ബന്ധുക്കൾ പറഞ്ഞു. പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു. കാന്‍സർ ബാധിതയായിരുന്ന വിജിലിന്റെ അമ്മ രണ്ട് വർഷം മുൻപാണ് മരിച്ചത്. സജനയാണ് ഭാര്യ, നാലു വയസുകാരനായ മകനുണ്ട്
