റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ജീവനക്കാര്‍ക്ക് 270.28 കോടി രൂപ പ്രഖ്യാപിച്ച് ടാറ്റാ സ്റ്റീല്‍

August 21, 2021 - 8:23 am

മുംബൈ: ജീവനക്കാര്‍ക്ക് 270.28 കോടി രൂപ പ്രഖ്യാപിച്ച് ടാറ്റാ സ്റ്റീല്‍. ഇതുസംബന്ധിച്ച് ടാറ്റ സ്റ്റീലും ടാറ്റ ജീവനക്കാരുടെ സംഘടനയും ധാരണയിലെത്തി.ടാറ്റ സ്റ്റീലിന്റെ എല്ലാ വിഭാഗത്തിലുള്ള അര്‍ഹതയുള്ള ജീവനക്കാര്‍ക്കും ബോണസ് ലഭിക്കും.

ഏകദേശം 3,59,029 ജീവനക്കാര്‍ക്ക് 2020-21 വര്‍ഷത്തെ ബോണസിന് അര്‍ഹതയുണ്ട്. ഏറ്റവും കൂടിയ ബോണസ് തുക 34,920 രൂപയാണ്. കോവിഡ് കാലത്ത് ഓഹരി വിപണിയിലടകം ടാറ്റ സ്റ്റീല്‍ തരിച്ചടി നേരിട്ടു. ടാറ്റ സ്റ്റീല്‍ ഓഹരികളുടെ മൂല്യം 342.75 രൂപയിലേക്കു കൂപ്പുകുത്തി. നിലവില്‍ ഓഹരിയൊന്നിന് 1,497.20 രൂപയാണ്. 1.67 ശതമാനം വാര്‍ഷിക ഡിവിഡന്റും കമ്പനി ഓഹരിയുടമകള്‍ക്കു വാഗ്ദാനം ചെയ്യുന്നുണ്ട്.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *