ന്യൂഡൽഹി: ആദായ നികുതി വകുപ്പിൻ്റെ വെബ്സൈറ്റിലുണ്ടായ സാങ്കേതിക തകരാർ പരിഹരിക്കാൻ സാധിക്കാത്ത പശ്ചാത്തലത്തിൽ ഇൻഫോസിസ് സി ഇ ഓ യെ കേന്ദ്ര ധന മന്ത്രാലയം അടിയന്തരമായി വിളിപ്പിച്ചു. സി ഇ ഒ സലിൽ പരേഖിനോട് 23/08/21 തിങ്കളാഴ്ച രാവിലെ ഹാജരാകാനാണ് ധനമന്ത്രാലയം ആവശ്യപ്പെട്ടിട്ടുള്ളത്.
ഇ ഫയലിംഗ് പോർട്ടൽ തയ്യാറാക്കിയത് ഇൻഫോസിസ് ആയിരുന്നു. ഇ ഫയലിംഗ് പോർട്ടലിൽ രണ്ട് മാസമായി സാങ്കേതിക തകരാർ തുടരുകയാണ്. തകരാര്‍ രണ്ടുമാസമായിട്ടും പരിഹരിക്കാത്തതിനെ തുടര്‍ന്നാണ് നടപടി.
ഇന്ത്യയിലെ രണ്ടാമത്തെ വലിയ ഐടി കമ്പനിയാണ് ഇൻഫോസിസ്. ഡോ.എൻ.ആർ. നാരായണമൂർത്തിയുടെ നേതൃത്വത്തിൽ 1981 ൽ സ്ഥാപിക്കപ്പെട്ട വിവരസാങ്കേതിക വിദ്യാ മേഖലയിലെ കമ്പനിയാണ് ഇൻഫോസിസ് ലിമിറ്റഡ്.
160,027 തൊഴിലാളികൾ ജോലി ചെയ്യുന്ന ഇൻഫോസിസ്, ഇൻഡ്യയിലെ ഏറ്റവും വലിയ ഐ റ്റി കമ്പനികളിലൊന്നും, ബാംഗ്ലൂരിലെ ഇൻഫോസിസ് ക്യാമ്പസ് ലോകത്തിലെ തന്നെ ഏറ്റവും വലിയ വിവര സാങ്കേതിക ക്യാമ്പസുകളിലൊന്നുമാണ്.
