റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

തിരുവോണനാളില്‍ സാഹിത്യ നായകരെ സന്ദര്‍ശിച്ച് മന്ത്രി പി.രാജീവ്

August 22, 2021 - 9:15 pm

എറണാകുളം: മന്ത്രിയായി ചുമതലയേറ്റ ശേഷമുള്ള ആദ്യ ഓണനാളില്‍ സാഹിത്യ നായകരെ സന്ദര്‍ശിക്കാനും ഓണക്കോടി സമ്മാനിക്കാനുമുള്ള പര്യടനത്തിലായിരുന്നു വ്യവസായ മന്ത്രി പി.രാജീവ്. പ്രൊഫ. എം.കെ.സാനുവിന്റെ വീട്ടിലാണ് മന്ത്രി ആദ്യമെത്തിയത്. ബാലചന്ദ്രന്‍ ചുള്ളിക്കാട്, വിജയലക്ഷ്മി,

കെ.എല്‍. മോഹനവര്‍മ്മ, ഡോ.എം.ലീലാവതി, സാഹിത്യ അക്കാദമി പുരസ്‌കാര ജേതാക്കള്‍ കൂടിയായ സേതു, പി.എഫ് മാത്യൂസ് എന്നിവരെ അവരവരുടെ വീടുകളിലെത്തി മന്ത്രി കണ്ടു. വ്യവസായ വകുപ്പ് പ്രഖ്യാപിച്ച കൈത്തറി ചലഞ്ചിന്റെ ഭാഗമായി കൈത്തറി, ഖാദി ഉല്‍പന്നങ്ങളാണ് മന്ത്രി എല്ലാവര്‍ക്കും സമ്മാനിച്ചത്. സേതുവിന്റെ ബഹുമാനാര്‍ത്ഥം പടിഞ്ഞാറെ കടുങ്ങല്ലൂര്‍ മംഗളോദയം ലൈബ്രറി സ്ഥാപിക്കുന്ന റഫറന്‍സ് വിഭാഗത്തിന് എം.എല്‍ എ ഫണ്ടില്‍ നിന്ന് തുക അനുവദിക്കുമെന്നും പി.രാജീവ് അറിയിച്ചു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *