റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

അസം പോലീസിനെതിരെ മോഷണത്തിന് കേസെടുത്ത് മിസോറാം പോലീസ്

August 23, 2021 - 8:59 am

ഗുവാഹത്തി: അസം-മിസോറാം അതിര്‍ത്തി സംഘര്‍ഷത്തില്‍ പുതിയ ആരോപണങ്ങളുമായി ഇരു സംസ്ഥാനങ്ങളിലേയും പോലീസ് വകുപ്പ്. അസം പോലീസിനെതിരെ മോഷണക്കുറ്റമാണ് മിസോറാം പൊലീസ് ആരോപിച്ചിരിക്കുന്നത്. കോലാസിബ് ജില്ലയില്‍ നിന്നും അസം പോലീസ് നിര്‍മാണ സാമഗ്രികള്‍ മോഷ്ടിച്ചെന്നാണ് പുതിയ ആരോപണം. സംഭവത്തില്‍ കേസെടുത്തിട്ടുണ്ടെന്ന് മിസോറാം പോലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.മിസോറാമിലെ സോഫായ് ഏരിയയില്‍ ഒരു പാലത്തിന്റെ പണി നടക്കുന്നുണ്ട്. ഇവിടേക്ക് പ്രവേശിച്ച അസം പൊലീസ് നിര്‍മാണ സാമഗ്രികളായ ഇരുമ്പ് കമ്പിയും മറ്റ് വസ്തുക്കളും മോഷ്ടിച്ചുവെന്നാണ് മിസോറാം ഡെപ്യൂട്ടി കമ്മീഷണര്‍ എച്ച് ലാല്‍തലാങ്ലിയാന പറയുന്നത്. അസം പോലീസ് ബോധപൂര്‍വം പ്രശ്നങ്ങള്‍ സൃഷ്ടിക്കുകയാണെന്നും ലാല്‍തലാങ്ലിയാന ആരോപിച്ചു.കഴിഞ്ഞ ജൂലൈയില്‍ നടന്ന അന്തര്‍സംസ്ഥാന പോലീസ് ഏറ്റുമുട്ടലില്‍ 6 അസം പോലീസുകാര്‍ കൊല്ലപ്പെടുയും ഏകദേശം 60 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *