റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കൊവിഡ് വാക്സീന്‍ ബുക്കിംഗ് ഇനി വാട്സാപ് വഴിയും, വിശദാംശങ്ങളറിയാം

August 24, 2021 - 5:39 pm

ന്യൂഡൽഹി: കൊവിഡ് 19 വാക്സീന്‍ സ്ലോട്ട് ബുക്കിംഗ് ഇനി വാട്സാപ് വഴിയും നടത്താം. കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യയാണ് പുതിയ രീതി ട്വിറ്ററിലൂടെ അറിയിച്ചത്. വാട്സ് ആപ്പ് വഴി വാക്സീൻ സ്ലോട്ട് ബുക്ക് ചെയ്യുന്നതിനായി ആദ്യം Book Slot എന്ന് 9013151515 എന്ന നമ്പറിലേക്ക് ഇംഗ്ലീഷിൽ ടെപ്പ് ചെയ്ത് അയക്കണം അതിന് ശേഷം ഫോണിൽ ലഭിക്കുന്ന ഒടിപി ഉപയോഗിച്ചാൽ വാക്സീൻ കേന്ദ്രം, കുത്തിവെപ്പ് എടുക്കാവുന്ന സമയം എന്നീ വിശദാംശങ്ങൾ അറിയാൻ സാധിക്കും.
http://wa.me/+919013151515 ഈ ലിങ്കിൽ ക്ലിക്ക് ചെയ്താലും whatsapp വഴി മെസ്സേജ് അയക്കാവുന്നതാണ്.

കേന്ദ്ര ഐടി വകുപ്പിനു കീഴിലുള്ള ‘MyGov Corona Helpdesk’ എന്ന സംവിധാനത്തിലൂടെ ഇത് ഒരുക്കിയിട്ടുള്ളത്. വാക്സീൻ സർട്ടിഫിക്കറ്റും ഈ രീതിയിൽ ഡൌൺലോഡ് ചെയ്തെടുക്കാൻ സൌകര്യമുണ്ട്. നിലവിൽ കൊവിൻ ആപ്പ്, വെബ്സൈറ്റ് വഴിയാണ് വാക്സീൻ ബുക്ക് ചെയ്യാനുള്ള സൌകര്യമുള്ളത്.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *