റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഡിസംബറിൽ സ്പൈഡർമാൻ എത്തുന്നു

August 24, 2021 - 6:06 pm

2017 ലും 2019 ലും പുറത്തിറങ്ങിയ സ്പൈഡർമാൻ ചിത്രങ്ങളുടെ തുടർച്ചയായി എത്തുന്ന ചിത്രമാണ് സ്പൈഡർമാൻ നോ വേ ടു ഹോം. മാർവൽ സിനിമാറ്റിക് യൂണിവേഴ്സിറ്റിയിലെ ഇരുപത്തിയൊന്നാമത്തെ ചിത്രമായ സ്പൈഡർമാൻ നോ വേ ടു ഹോമിന്റെ ട്രെയിലർ പുറത്തുവിട്ടു.

ടോം ഹോളണ്ട് സ്പൈഡർമാൻ ആയി എത്തുന്ന ഈ ചിത്രം 2021 ഡിസംബർ 17ന് റിലീസ് ചെയ്യുമെന്ന് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ അറിയിച്ചു. ജോൺ വാട്ട്സ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ ഏറെ സർപ്രൈസുകൾ ഒളിച്ചു വച്ചാണ് എത്തുന്നത് എന്ന സൂചനയാണ് ആദ്യ ട്രെയിലർ നൽകുന്നത്.

ക്രിസ്മക്കെന്നയും എറിക് സോമ്മേഴ്സും ചേർന്നു രചന നിർവഹിച്ച ഈ ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർമാർ കെവിനും ഫീജ് ആമി പാസ്കലുമാണ്. ലൂയിസ് ഡി എസ്പോസിറ്റോ, വിക്ടോറിയ അലോൻസോ, ജോൺ പെരിറ്റാനോ, റേച്ചൽ ഓ കോണർ, അവി ആറാഡ്, മാറ്റ് ഡോൾമാച്ച് എന്നിവർ ചേർന്നാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *