അറിയിപ്പുകള്‍
ന്യൂസ് ഡെസ്ക്

പാലക്കാട്: പ്ലസ് വണ്‍ പ്രവേശനം: നീന്തല്‍ സര്‍ട്ടിഫിക്കറ്റിനായി വിദ്യാര്‍ഥികള്‍ നേരിട്ടെത്തേണ്ട

August 25, 2021 - 4:15 pm

പാലക്കാട്: പ്ലസ് വണ്‍ പ്രവേശനത്തിന് ബോണസ് പോയിന്റ് ലഭിക്കുന്നതിനുള്ള നീന്തല്‍ സര്‍ട്ടിഫിക്കറ്റിനായി കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ വിദ്യാര്‍ഥികള്‍ നേരിട്ട് ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ ഓഫീസില്‍ എത്തേണ്ടതില്ലെന്ന് സെക്രട്ടറി അറിയിച്ചു. വിദ്യാര്‍ഥിക്ക് നീന്തല്‍ അറിയാമെന്ന് ബന്ധപ്പെട്ട പഞ്ചായത്ത് പ്രസിഡന്റ്/മുനിസിപ്പല്‍ ചെയര്‍മാന്‍മാരില്‍ നിന്നും ലഭിക്കുന്ന സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റ്, കുട്ടിയുടെ അപേക്ഷ എന്നിവ സഹിതം അതത് പഞ്ചായത്ത്/മുനിസിപ്പാലിറ്റികളിലെ ഉദ്യോഗസ്ഥരോ പ്രതിനിധികളോ ശേഖരിച്ച് സ്പോര്‍ട്സ് കൗണ്‍സില്‍ ഓഫീസില്‍ എത്തിച്ചാല്‍ ഓഗസ്റ്റ് 31 വരെ സര്‍ട്ടിഫിക്കറ്റ് നല്‍കും. വിദ്യാര്‍ഥികളുടെ രക്ഷിതാക്കളോ അവരുടെ പ്രതിനിധികളോ ഇവ എത്തിച്ചാലും മതി. വിദ്യാര്‍ഥികള്‍ക്ക് നീന്തല്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതിന് എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അധ്യക്ഷന്‍മാര്‍ സഹകരിക്കണമെന്ന് ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് കൂടിയായ അഡ്വ. കെ പ്രേംകുമാര്‍ എം.എല്‍.എ അറിയിച്ചു. ഫോണ്‍: 0491 2505100, 9497145438, 7034123438.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *