റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പ്രഥമ വനിത ചീഫ് ജസ്റ്റിസാവാന്‍ സാധ്യത കല്‍പ്പിക്കുന്ന ബി.വി. നാഗരത്ന സുപ്രീം കോടതി ജഡ്ജിയായി

August 27, 2021 - 11:25 am

ന്യൂഡല്‍ഹി: പ്രഥമ വനിത ചീഫ് ജസ്റ്റിസാവാന്‍ സാധ്യത കല്‍പ്പിക്കുന്ന ബി.വി. നാഗരത്ന ഉള്‍പ്പെടെ 9 പേരെ സുപ്രീം കോടതി ജഡ്ജിയായി നിയമിച്ച് രാഷ്ട്രപതി വിജ്ഞാപനമിറക്കി. കേരള ഹൈക്കോടതിയിലെ ജസ്റ്റിസ് സി.ടി. രവികൂമാറും ഇതിലുള്‍പ്പെടും.പട്ടികയില്‍ മൂന്നു വനിതാ ജഡ്ജിമാരും. മൂന്നു വനിതകള്‍ക്ക് ഒരുമിച്ച് സുപ്രീം കോടതി ബെഞ്ചിലേക്കു നിയമനം ലഭിക്കുന്നത് ആദ്യമായാണ്. സീനിയോരിറ്റി പ്രകാരം 2027 സെപ്റ്റംബറില്‍ ജസ്റ്റിസ് ബി.വി. നാഗരത്ന ഇന്ത്യയുടെ ആദ്യത്തെ വനിതാ ചീഫ് ജസ്റ്റിസാകും.സുപ്രീം കോടതി കൊളീജിയം ശിപാര്‍ശ ചെയ്ത പട്ടിക കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചതിനു ശേഷമാണു രാഷ്ട്രപതിക്കു സമര്‍പ്പിച്ചത്. കര്‍ണാടക ഹൈക്കോടതി ചീഫ് ജസ്റ്റിസ് എ.എസ്. ഓക്ക, ഗുജറാത്ത്‌ ഹൈക്കോടതി ചീഫ് ജസ്റ്റിസ് വിക്രം നാഥ്, സിക്കിം ഹൈക്കോടതി ചീഫ് ജസ്റ്റിസ് ജെ.കെ. മഹേശ്വരി, തെലങ്കാന ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഹിമാ കോഹ്ലി, കര്‍ണാടക ഹൈക്കോടതി ജഡ്ജി ബി.വി. നാഗരത്ന, ജസ്റ്റിസ് സി.ടി. രവികുമാര്‍, മദ്രാസ് ഹൈക്കോടതി ജഡ്ജി എം.എം. സുന്ദരേഷ്, ഗുജറാത്ത്‌ ഹൈക്കോടതി ജഡ്ജി ബേലാ എം. ത്രിവേദി, മുതിര്‍ന്ന അഭിഭാഷകന്‍ പി.എസ്. നരസിംഹ എന്നിവര്‍ക്കാണു നിയമനം നല്‍കിയത്.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *