റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

സുല്‍ത്താന്‍പൂരിന്റെ പേര് ‘കുഷ് ഭവന്‍പൂര്‍’ എന്നാക്കി മാറ്റാനൊരുങ്ങി യോഗി സര്‍ക്കാര്‍

August 27, 2021 - 5:12 pm

ലക്നൗ: ഉത്തർപ്രദേശിലെ ജില്ലയായ സുല്‍ത്താന്‍പൂരിന്റെ പേര് ‘കുഷ് ഭവന്‍പൂര്‍’ എന്നാക്കി മാറ്റാനൊരുങ്ങി യോഗി ആദിത്യനാഥ് സര്‍ക്കാര്‍. ക്യാബിനറ്റ് അംഗീകരിക്കുന്നതോടെ ജില്ലയുടെ പേര് ഔദ്യോഗികമായി അംഗീകരിക്കപ്പെടും.

ഐതിഹ്യമനുസരിച്ച് ശ്രീരാമന്റെ മകന്റെ പേരാണ് കുഷ്. സുല്‍ത്താൻപൂരിലെ ലംഭുവ മണ്ഡലത്തില്‍ നിന്നുള്ള ബി.ജെ.പി എം.എല്‍.എ ദേവ്മണി ദ്വിവേദിയാണ് പേരുമാറ്റം നിയമസഭയില്‍ അവതരിപ്പിച്ചത്. സുല്‍ത്താന്‍പൂര്‍ ലോക്‌സഭാ മണ്ഡലത്തില്‍ നിന്നുള്ള പ്രതിനിധിയായിരുന്നു മുന്‍ കേന്ദ്രമന്ത്രിയായ മനേക ഗാന്ധി.

സുല്‍ത്താന്‍പൂരിന്റെ പേര് മാറ്റം നടപ്പിലാകുന്നതോടെ, യു.പിയില്‍ യോഗി സര്‍ക്കാരിന്റെ കീഴില്‍ പേരുമാറി എത്തുന്ന മൂന്നാമത്തെ സ്ഥലമായിരിക്കും കുഷ് ഭവന്‍പൂര്‍.

നേരത്തെ, ഫൈസാബാദിന്റെ പേര് മാറ്റി അയോധ്യയെന്നും, അലഹബാദ് പ്രയാഗ് രാജെന്നും യോഗി സര്‍ക്കാര്‍ പേരുമാറ്റിയുന്നു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *