റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കശ്മീരില്‍ ഭീകരപ്രവര്‍ത്തനം സജീവമാക്കാന്‍ താലിബാന്‍ പിന്തുണ തേടി ഭീകരന്‍ മസൂദ് അസര്‍ അഫ്ഗാനില്‍

August 28, 2021 - 10:28 am

ന്യൂഡല്‍ഹി: കശ്മീര്‍ താഴ്വരയില്‍ ഭീകരപ്രവര്‍ത്തനങ്ങള്‍ സജീവമാക്കാന്‍ താലിബാന്‍ പിന്തുണ തേടി ജയ്ഷെ മുഹമ്മദിന്റെ മേധാവി സൂദ് അസര്‍ അഫ്ഗാനില്‍. ഓഗസ്റ്റ് മൂന്നാംവാരം കാണ്ഡഹാറിലെത്തിയാണ് താലിബാന്‍ ഉന്നതരുമായി മസൂദ് ചര്‍ച്ച നടത്തിയത്. കശ്മീര്‍ താഴ്വരയില്‍ ഭീകരപ്രവര്‍ത്തനങ്ങള്‍ സജീവമാക്കാന്‍ പിന്തുണ തേടിയായിരുന്നു സന്ദര്‍ശനം. താലിബാന്റെ രാഷ്ട്രീയ കമ്മിഷന്‍ മേധാവി അബ്ദുള്‍ ഗാനി ബറാദാര്‍ ഉള്‍പ്പെടെയുള്ളവരെ നേരില്‍ക്കണ്ട് മസൂദ് ആവശ്യം ഉന്നയിച്ചെന്നാണു വിവരം. യു.എസ്. പിന്തുണയോടെ ഭരിച്ചിരുന്ന അഫ്ഗാന്‍ സര്‍ക്കാരിനെ വീഴ്ത്തി അധികാരം പിടിച്ചതിന് താലിബാനെ നേരത്തെ മസൂദ് അഭിനന്ദിച്ചിരുന്നു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *