റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പുറമ്പോക്ക്‌ ഭൂമിയിലെ ആഞ്ഞിലി മരം മുറിച്ചെടുത്ത സംഭവം : പോലീസ്‌ തടികള്‍ പിടിച്ചെടുത്തു

August 29, 2021 - 11:03 am

നെയ്യാറ്റിന്‍കര : നെയ്യാറ്രിന്‍കര നഗരസഭുടെ പുറമ്പോക്കുഭൂമിയിലെ ആഞ്ഞിലിമരം ഒരുസംഘം മുറിച്ചുകടത്തിയ സംഭവത്തില്‍ മുറിച്ച തടികള്‍ പോലീസ്‌ പിടികൂടി സ്റ്റേഷനിലെത്തിച്ചു. കിളിയോടുളള ഒരു മില്ലില്‍ അറുത്ത്‌ തൊട്ടടുത്ത വീട്ടില്‍ സൂക്ഷിച്ചിരിക്കുന്നുവെന്നുളള വിവരത്തെ തുടര്‍ന്നാണ്‌ തടി പിടച്ചെടുത്തത്‌.

പെരുമ്പഴുതൂര്‍ പോളിടെക്‌നിക്ക്‌ കോളേജിന്റെ ചുറ്റുമതിലിനോട്‌ ചേര്‍ന്ന പൊതുവഴിയില്‍ നിന്നിരുന്ന മരമാണ്‌ 2021 ഓഗസ്‌റ്റ്‌ ്‌17ന്‌ ഒരുസംഘം ആളുകള്‍ മുറിച്ചുകടത്തിയത്‌. മരംകടത്ത്‌ സംബന്ധിച്ച വാര്‍ഡ്‌ കൗണ്‍സിലര്‍ ഗോപകുമാര്‍ നഗരസഭ സെക്രട്ടറിക്ക്‌ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന്‌ സെക്രട്ടറിയുടെ പരാതിയുടെ അടിലസ്ഥാനത്തില്‍ സിഐ സാഗറിന്റെ നേതൃത്വത്തിലുളള പോലീസ്‌ സംഘം അന്വേഷണം നത്തി തടികള്‍ പിടിച്ചെടുക്കുകയായിരുന്നു. മരം മുറിച്ചുകത്തിയ സംഘത്തെക്കുറിച്ച്‌ അന്വേഷണം നടത്തിവരികയാണെന്ന്‌ പോലീസ്‌ അറിയിച്ചു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *