റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

അന്തര്‍സംസ്ഥാന വാഹന മാറ്റങ്ങള്‍ക്ക് ഇനി ബി.എസ്. രജിസ്ട്രേഷന്‍ മതി

August 29, 2021 - 4:50 pm

ന്യൂഡല്‍ഹി: അന്തര്‍സംസ്ഥാനമാറ്റങ്ങള്‍ക്കിടെയുള്ള വാഹനരജിസ്ട്രേഷന്‍ സുഗമമാക്കാന്‍ ബി.എസ്.(ഭാരത്) സീരിസ് നമ്പറുമായി കേന്ദ്ര സര്‍ക്കാര്‍. പൊതു, സ്വകാര്യമേഖലകളില്‍ ജോലി ചെയ്യുന്നവര്‍ക്ക് മറ്റുസംസ്ഥാനങ്ങളിലേക്ക് സ്ഥലംമാറുമ്പോള്‍ വാഹനത്തിന്റെ നമ്പര്‍ മാറ്റുന്നതുമായി ബന്ധപ്പെട്ട നൂലാമാലകളില്‍നിന്ന് രക്ഷപ്പെടാന്‍ ഉതകുന്നതാണ് പുതിയ രജിസ്ട്രേഷന്‍ നയം. റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം പുറപ്പെടുവിച്ച ഉത്തരവ് അനുസരിച്ച് ബി.എച്ച്. രജിസ്ട്രേഷനുള്ള വാഹനത്തിന്റെ ഉടമകള്‍ വേറെ സംസ്ഥാനങ്ങളിലേക്ക് മാറുമ്പോള്‍ വാഹനത്തിന് പുതിയ രജിസ്ട്രേഷന്‍ നമ്പര്‍ സ്വീകരിക്കേണ്ടതില്ല. നിലവില്‍ ഒരു സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്ത വാഹനം ആ സംസ്ഥാനത്തിന് പുറത്ത് 12 മാസത്തില്‍ കൂടുതല്‍ ഉപയോഗിക്കണമെങ്കില്‍ വാഹനം അവിടെ വീണ്ടും രജിസ്റ്റര്‍ ചെയ്തു നികുതി അടയ്ക്കേണ്ടതുണ്ട്. പുതിയവാഹനങ്ങള്‍ക്കാണ് ബി.എസ്. രജിസ്ട്രേഷന്‍. ഓരോ വാഹനങ്ങള്‍ക്കും കേന്ദ്രം നിഷ്‌കര്‍ഷിച്ചിട്ടുള്ള ശതമാനത്തിനുള്ള നികുതി നല്‍കണം. വാഹനത്തിന്റെ നികുതി അടയ്ക്കുന്നത് നിലവിലെ 15 വര്‍ഷം എന്നതിന് പകരം ഭാരത് രജിസ്ട്രേഷനില്‍ രണ്ട് വര്‍ഷമാക്കിയേക്കും.

പ്രതിരോധ ഉദ്യോഗസ്ഥര്‍, സംസ്ഥാന- കേന്ദ്ര സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, നാലോ അതിലധികമോ സംസ്ഥാനങ്ങളിലോ കേന്ദ്രഭരണപ്രദേശങ്ങളിലോ പ്രവര്‍ത്തിക്കുന്ന പൊതുമേഖല സ്ഥാപനങ്ങള്‍, സ്വകാര്യകമ്പനികള്‍ എന്നിവിടങ്ങളിലെ ജീവനക്കാര്‍ എന്നിവര്‍ക്കാണ് ബി.എസ്. രജിസ്ട്രേഷന്‍ സ്വമേധയാ തെരഞ്ഞെടുക്കാനുള്ള അവസരം നല്‍കുക. നിലവിലുള്ള വാഹനങ്ങള്‍ക്ക് ഭാരത് രജിസ്ട്രേഷനിലേക്ക് മാറ്റണമോ എന്നതിനെക്കുറിച്ച് ഉപരിതലഗതാഗതമന്ത്രാലയം വിശദമായ വിജ്ഞാപനം പുറപ്പെടുവിക്കും.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *