റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

നിയമസഭ കയ്യാങ്കളി കേസ്; 31/08/21 ചൊവ്വാഴ്ച കോടതി പരിഗണിക്കും

August 31, 2021 - 12:07 pm

തിരുവനന്തപുരം: നിയമസഭ കയ്യാങ്കളി കേസ് 31/08/21 ചൊവ്വാഴ്ച തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി പരിഗണിക്കും. കേസിൽ പ്രതികൾ സമർപ്പിച്ച വിടുതൽ ഹർജികളും മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നൽകിയ തടസ ഹർജിയുമാണ് കോടതി പരിഗണിക്കുക.

നേരത്തെ കേസ് അവസാനിപ്പിക്കാന്‍ ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ സുപ്രീം കോടതി തള്ളുകയും പ്രതികളോട് വിചാരണ നേരിടാൻ നിർദേശിക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് പ്രതികളുടെ വിടുതൽ ഹർജിയിൽ കക്ഷി ചേർക്കണമെന്ന ആവശ്യവുമായി രമേശ് ചെന്നിത്തല കോടതിയെ സമീപിച്ചത്.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *