റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ബിഗ് ബോസ് 13 ജേതാവ് സിദ്ധാർത്ഥ് ശുക്ല അന്തരിച്ചു

September 2, 2021 - 12:36 pm

ബിഗ് ബോസ് ഹിന്ദി സീസണ്‍ 13 ടൈറ്റില്‍ വിജയി സിദ്ധാര്‍ഥ് ശുക്ല (40) അന്തരിച്ചു. നടനും മോഡലും ടെലിവിഷന്‍ അവതാരകനുമായിരുന്നു. പെട്ടെന്നുണ്ടായ ഹൃദയാഘാതം കാരണം മുംബൈയിലെ സ്വകാര്യ ആശുപത്രിയിൽ 02/09/2021 വ്യാഴാഴ്ച അന്ത്യം സംഭവിച്ചത്. അമ്മയും രണ്ട് സഹോദരിമാരും ഉണ്ട്.

01/09/2021 ബുധനാഴ്ച രാത്രി മരുന്നുകള്‍ കഴിച്ച് ഉറങ്ങാന്‍ കിടന്ന സിദ്ധാര്‍ഥ് ഉണര്‍ന്നില്ലെന്നാണ് ആശുപത്രി വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഹൃദയാഘാതമാണ് മരണകാരണമെന്ന് പിന്നീടാണ് സ്ഥിരീകരിച്ചത്.

മോഡല്‍ എന്ന നിലയില്‍ കരിയര്‍ ആരംഭിച്ച സിദ്ധാര്‍ഥ് ശുക്ല ‘ബാബുള്‍ കാ ആംഗന്‍ ഛൂടേ നാ’ എന്ന സീരിയലിലൂടെയാണ് അഭിനയരംഗത്തേക്ക് എത്തുന്നത്. പിന്നീടും സീരിയലുകളില്‍ തുടര്‍ന്ന സിദ്ധാര്‍ഥിന് വലിയ ബ്രേക്ക് നല്‍കിയത് ‘ബാലികാ വധു’ എന്ന സീരിയലാണ്. ബിഗ് ബോസ് 13 കൂടാതെ ഝലക് ഡിഖ്‍ലാ ജാ 6, ഫിയര്‍ ഫാക്റ്റര്‍: ഖാത്രോണ്‍ കെ ഖിലാഡി 7 എന്നീ ടെലിവിഷന്‍ റിയാലിറ്റി ഷോകളിലും പങ്കെടുത്തിട്ടുണ്ട്. കരണ്‍ ജോഹറിന്‍റെ നിര്‍മ്മാണത്തില്‍ 2014ല്‍ പുറത്തെത്തിയ ‘ഹംപി ശര്‍മ്മ കി ദുല്‍ഹനിയ’ എന്ന ചിത്രത്തില്‍ അഭിനയിച്ചുകൊണ്ടാണ് ബോളിവുഡിലേക്ക് എത്തിയത്.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *