റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ബംഗാളില്‍ വീണ്ടും ഇഡിയുടെ വേട്ട: നാരദ ഒളിക്യാമറ കേസില്‍ രണ്ട് മന്ത്രിമാര്‍ക്കെതിരേ കുറ്റപത്രം

September 2, 2021 - 11:52 am

കൊല്‍ക്കത്ത: നാരദ ഒളിക്യാമറ കേസില്‍ പശ്ചിമ ബംഗാളിലെ രണ്ടു മന്ത്രിമാരെയടക്കം പ്രതിചേര്‍ത്ത് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കൊല്‍ക്കത്തയിലെ പ്രത്യേക കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. മന്ത്രിമാരായ ഫിര്‍ഹാദ് ഹക്കീം, സുബ്രത മുഖര്‍ജി, തൃണമൂല്‍ കോണ്‍ഗ്രസ് എം.എല്‍.എ. മദന്‍ മിത്ര, കൊല്‍ക്കത്ത മുന്‍ മേയര്‍ സോവന്‍ ചാറ്റര്‍ജി, സസ്പെന്‍ഷനിലുള്ള ഐ.പി.എസ്. ഉദ്യോഗസ്ഥന്‍ എസ്.എം.എച്ച്. മിര്‍സ എന്നിവരുടെ പേരാണ് കുറ്റപത്രത്തിലുള്ളത്. കുറ്റപത്രത്തില്‍ പേരുള്ള എല്ലാവര്‍ക്കും നവംബര്‍ 16നു ഹാജരാകാന്‍ നിര്‍ദേശിച്ച് കോടതി നോട്ടീസയച്ചു.ഫിര്‍ഹാദ് ഹക്കീം, സുബ്രത മുഖര്‍ജി, മദന്‍ മിത്ര എന്നിവര്‍ക്കു പശ്ചിമ ബംഗാള്‍ നിയമസഭാ സ്പീക്കറുടെ ഓഫീസ് മുഖേനയാണു നോട്ടീസ് നല്‍കുന്നത്. മൂന്നു പേരും എം.എല്‍.എമാര്‍ ആയതിനാലാണിത്.നാരദ ന്യൂസ് സ്ഥാപകനും മലയാളിയുമായ മാത്യു സാമുവലാണ് ഒളിക്യാമറ ഓപ്പറേഷന്‍ നടത്തിയത്. തന്റെ വ്യാജ കമ്പനിക്കു സഹായം ആവശ്യപ്പെട്ടാണു നേതാക്കളെ സമീപിച്ചത്. പലരും പണം വാങ്ങുന്നതു ക്യാമറയില്‍ പതിഞ്ഞിരുന്നു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *