റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

സാധാരണക്കാരനെ വിവാഹം ചെയ്യാന്‍ രാജകീയപദവിയും സ്വത്തും ഉപേക്ഷിച്ച് ജപ്പാന്‍ രാജകൂമാരി

September 3, 2021 - 10:12 am

ടോക്കിയോ: സാധാരണക്കാരനെ വിവാഹം ചെയ്യാന്‍ രാജകീയപദവിയും സ്വത്തും ഉപേക്ഷിച്ച് ജപ്പാനിലെ മാകോ രാജകുമാരി.നിലവിലെ രാജാവ് അകിഷിനോയുടെ മകളാണ് 29 വയസുകാരിയായ മാകോ. ടോക്കിയോയിലെ നിയമപഠനത്തിനിടെയാണ് മാകോയും കോമുറോയും പ്രണയത്തിലാകുന്നത്. രാജകുടുംബത്തിലെ സ്ത്രീകള്‍ സാധാരണക്കാരനെ വിവാഹം ചെയ്താല്‍ അവരുടെ രാജകീയ പദവികളും അധികാരങ്ങളും നഷ്ടമാകുമെന്നാണു നിലവിലെ നിയമം. അതുകൊണ്ടുതന്നെ മാകോ-കോമുറോ പ്രണയം രാജ്യാന്തര ശ്രദ്ധനേടിയിരുന്നു.

രാജകുടുംബത്തില്‍നിന്നുള്ള ശക്തമായ സമ്മര്‍ദത്തെ അതിജീവിച്ചാണ് പഴയസഹപാഠിയെ വിവാഹം കഴിക്കാന്‍ മാകോ തീരുമാനിച്ചത്. നേരത്തേ ഇരുവരുടെയും വിവാഹത്തീയതി നിശ്ചയിച്ചിരുന്നെങ്കിലും പിന്നീട് മാറ്റിവയ്ക്കുകയായിരുന്നു. ഇവര്‍ ഉടന്‍ വിവാഹിതരാകുമെന്നു സൂചന. വിവാഹശേഷം ഇരുവരും അമേരിക്കയില്‍ താമസമാരംഭിക്കുമെന്നും റിപ്പോര്‍ട്ട്. രാജകുടുംബത്തിന്റെ പരമ്പരാഗത വിവാഹാഘോഷങ്ങളില്ലാതെ തീര്‍ത്തും ലളിതമായി വിവാഹം നടത്താനാണ് മാകോയുടെയും കോമുറോയുടെയും തീരുമാനം. വിവാഹസമയം രാജകുടുംബാംഗങ്ങള്‍ക്കു നല്‍കുന്ന 7.30 കോടി രൂപയുടെ സമ്മാനം വേണ്ടെന്നും മാകോ വ്യക്തമാക്കിയിട്ടുണ്ട്.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *