റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പികെ കുഞ്ഞാലിക്കുട്ടിക്കെതിരെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റിന് തെളിവുകളും രേഖകളും കൈമാറിയതായി കെ ടി ജലീൽ

September 3, 2021 - 7:50 am

തിരുവനന്തപുരം:മുസ്ലീം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടിക്കും മകനുമെതിരായ സാമ്പത്തിക തട്ടിപ്പ് ആരോപണത്തിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റിന് തെളിവുകളും രേഖകളും കൈമാറിയതായി മുൻമന്ത്രിയും എംഎൽഎയുമായ കെ ടി ജലീൽ . കുഞ്ഞാലിക്കുട്ടിയും മകനും കള്ളപ്പണം വെളുപ്പിക്കലിന് ചന്ദ്രികയെ മറയാക്കുകയാണെന്നും ഈ കേസിൽ തെളിവ് നൽകാനും മൊഴിയെടുക്കാനുമാണ് തന്നെ നോട്ടീസ് നൽകി വിളിപ്പിച്ചതെന്നും കെ ടി ജലീൽ മാധ്യമങ്ങളോട് വെളിപ്പെടുത്തി .

പി കെ കുഞ്ഞാലിക്കുട്ടിക്കെതിരെ കള്ളപ്പണക്കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് തെളിവ് നൽകിയെന്ന അവകാശവാദത്തിന് പിന്നാലെ എത്തിയ ജലീലിന്റെ ഫേസ്ബുക്ക് കുറിപ്പ് ചര്‍ച്ചയായി. ”സത്യത്തോട് പൊരുതാൻ കാപട്യത്തിൽ രാകിമിനുക്കിക്കരുതിവെച്ച അസ്ത്രങ്ങൾ തികയാതെ വരും. ചേകവരെ, അങ്കത്തട്ടുണരും മുമ്പേ അടിതെറ്റിത്തുടങ്ങിയാൽ ഉറച്ച ചുവടുകൾക്കു മുന്നിൽ എന്ത് ചെയ്യും? പെരുമ്പറ മുഴങ്ങിക്കഴിഞ്ഞു. കച്ച മുറുക്കിയുടുത്തോളൂ”-എന്നാണ് ജലീലിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *