റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഗ്രാമപഞ്ചായത്തുകളിലെ സേവനങ്ങള്‍ വിരല്‍ത്തുമ്പില്‍: സിറ്റിസണ്‍ പോര്‍ട്ടല്‍ ഉദ്ഘാടനം ചെയ്തു

September 4, 2021 - 8:25 pm

തിരുവനന്തപുരം: കേരളത്തിലെ മുഴുവന്‍ ഗ്രാമപഞ്ചായത്തുകളിലെയും സേവനങ്ങള്‍ ജനങ്ങള്‍ക്ക് വിരല്‍ത്തുമ്പില്‍ ലഭ്യമാക്കുന്ന സിറ്റിസണ്‍ പോര്‍ട്ടല്‍ തദ്ദേശ സ്വയംഭരണ, ഗ്രാമവികസന, എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെത്തുന്ന ജനങ്ങള്‍ ഉന്നയിക്കുന്ന പരാതികള്‍ ഒഴിവാക്കാന്‍ സിറ്റിസണ്‍ പോര്‍ട്ടല്‍ സഹായകരമാകുമെന്ന് മന്ത്രി പറഞ്ഞു.

സര്‍ക്കാരിന്റെ നൂറുദിന കര്‍മ്മപരിപാടിയില്‍ ഉള്‍പ്പെടുത്തിയ ഏറ്റവും പ്രധാനപ്പെട്ട പ്രവര്‍ത്തനങ്ങളിലൊന്നാണ് സിറ്റിസണ്‍ പോര്‍ട്ടല്‍ നിലവില്‍ വരുന്നതോടെ പൂര്‍ത്തീകരിക്കുന്നത്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്ന് ലഭിക്കേണ്ട സേവനങ്ങള്‍ കൃത്യമായി നല്‍കുന്ന കുറ്റമറ്റ പ്രവര്‍ത്തനം ഈ വര്‍ഷം അവസാനത്തോടെ പൂര്‍ത്തിയാകും.  ഗ്രാമപഞ്ചായത്തുകളിലെ ഭരണനിര്‍വഹണ നടപടികളും സേവനങ്ങളും സുതാര്യവും സുഗമവുമാക്കി പൊതുജനങ്ങളുടെ വിരല്‍ത്തുമ്പില്‍ ലഭ്യമാക്കാന്‍ പഞ്ചായത്ത് വകുപ്പിന്റെ സഹകരണത്തോടെ ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ വികസിപ്പിച്ച അതിനൂതന സോഫ്‌റ്റ്വെയര്‍ അപ്ലിക്കേഷനായ സംയോജിത പ്രാദേശിക ഭരണ മാനേജ്മെന്റ് സമ്പ്രദായ (ഐഎല്‍ജിഎംഎസ്)ത്തിന്റെ ഭാഗമായി പ്രത്യേകം തയ്യാറാക്കിയ സംവിധാനമാണ് സിറ്റിസണ്‍ പോര്‍ട്ടല്‍. സെപ്തംബര്‍ ഒന്നുമുതല്‍ സിറ്റിസണ്‍ പോര്‍ട്ടല്‍ പൊതുജനങ്ങള്‍ക്ക് ലഭ്യമായിത്തുടങ്ങി.  

എല്ലാ സര്‍ട്ടിഫിക്കറ്റുകളും സമയബന്ധിതമായി ഓണ്‍ലൈനില്‍ ലഭ്യമാക്കാന്‍ ക്രമീകരണം ഉണ്ടാക്കുക എന്ന സര്‍ക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യം മുന്‍നിര്‍ത്തിയാണ് ഐഎല്‍ജിഎംഎസ് അപ്ലിക്കേഷന്‍ വികസിപ്പിച്ചത്. കേരളത്തിലെ 153 ഗ്രാമപഞ്ചായത്തുകളില്‍ ഐഎല്‍ജിഎംഎസ് നിലവില്‍ പ്രവര്‍ത്തിക്കുന്നു. രണ്ടാംഘട്ടമായി 150 ഗ്രാമപഞ്ചായത്തുകളില്‍ ഐഎല്‍ജിഎംഎസ് വിന്യസിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കുന്നു.  303 ഗ്രാമപഞ്ചായത്തുകളിലേക്ക് സോഫ്‌റ്റ്വെയറില്‍ രജിസ്റ്റര്‍ ചെയ്ത ലോഗിനിലൂടെയും അക്ഷയ സെന്ററുകളിലൂടെയും 213 സേവനങ്ങള്‍ ലഭിക്കാന്‍ ഓണ്‍ലൈനായി അപേക്ഷിക്കാനും ഓണ്‍ലൈന്‍ പെയ്മെന്റ് നടത്താനും സേവനങ്ങള്‍ ഓണ്‍ലൈനായി ലഭിക്കാനും പൊതു ജനങ്ങള്‍ക്ക് സൗകര്യം ലഭ്യമാക്കിയിട്ടുണ്ട്. ബാക്കിയുള്ള 638 ഗ്രാമപഞ്ചായത്തുകളില്‍ കൂടി സേവനങ്ങള്‍ക്കായി ഓണ്‍ലൈനില്‍ അപേക്ഷിക്കാനും അപേക്ഷയോടൊപ്പം നല്‍കാനുള്ള ഫീസുകള്‍ ഓണ്‍ലൈനില്‍ അടയ്ക്കാനും സര്‍ക്കാര്‍ നിര്‍ദേശപ്രകാരം ഐഎല്‍ജിഎംഎസിന്റെ തന്നെ ഭാഗമായി പ്രത്യേകം തയ്യാറാക്കിയതാണ് സിറ്റിസണ്‍ പോര്‍ട്ടല്‍.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *