റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

താലിബാന്‍ സര്‍ക്കാര്‍ രൂപീകരണം; ഐഎസ്‌ഐ തലവന്‍ കാബൂളില്‍

September 5, 2021 - 6:01 pm

കാബൂള്‍: താലിബാന്‍ സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട് പാക് ചാര സംഘടനയായ ഐഎസ്‌ഐയുടെ തലവന്‍ ലെഫ്റ്റനന്റ് ജനറല്‍ ഫൈസ് ഹമീദ് കാബൂളില്‍ എത്തി. താലിബാന്റെ ക്ഷണപ്രകാരം ഉന്നത നേതാക്കളോടൊപ്പമാണ് ഫൈസ് ഹമീദ് എത്തിയതെന്ന് അഫ്ഗാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

അഫ്ഗാനില്‍ സര്‍ക്കാര്‍ രൂപീകരണത്തിന് താലിബാനെ പാകിസ്ഥാന്‍ സഹായിക്കുമെന്ന് പാക് സൈനിക തലവന്‍ ഖമര്‍ ജാവേദ് ബജ്വ ബ്രിട്ടീഷ് ആഭ്യന്തര സെക്രട്ടറിയോട് നേരത്തെ പറഞ്ഞിരുന്നു. അഫ്ഗാനിലെ സമാധാനത്തിനും സ്ഥിരതക്കും വേണ്ടി പോരാടുമെന്നും അദ്ദേഹം വ്യക്തമാക്കി.

Read Also: ഇറാന്‍ മാതൃകയില്‍ സര്‍ക്കാര്‍ രൂപികരിക്കാന്‍ താലിബാന്‍

പഞ്ച്ഷീറില്‍ താലിബാനും വടക്കന്‍ സഖ്യവും പോരാട്ടം തുടരുകയാണ്. നിലവില്‍ പഞ്ച്ശീര്‍ മാത്രമാണ് താലിബാന് കീഴടങ്ങാതെ പിടിച്ചുനില്‍ക്കുന്നത്. ഇറാന്‍ മാതൃകയിലായിരിക്കും സര്‍ക്കാര്‍ രൂപീകരണം. മുല്ല അബ്ദുല്‍ ഖനി ബറാദാര്‍ ആയിരിക്കും സര്‍ക്കാറിന്റെ തലവന്‍.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *