റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

സുവേന്ദു അധികാരിയുടെ അറസ്റ്റ് തടഞ്ഞ് കൊല്‍ക്കത്ത ഹൈക്കോടതി

September 6, 2021 - 9:00 pm

കൊല്‍ക്കത്ത: 2018ല്‍ സെക്യൂരിറ്റി ജീവനക്കാരന്‍ വെടിയേറ്റു മരിച്ച കേസില്‍ ബംഗാള്‍ ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിപാര്‍ട്ട്മെന്റ് (സിഐഡി) സമന്‍സയച്ച പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരിയെ അറസ്റ്റ് ചെയ്യരുതെന്ന് കൊല്‍ക്കത്ത ഹൈക്കോടതി. ഇദ്ദേഹത്തിനെതിരെയുള്ള മൂന്നു കേസുകളിലും കോടതിയുടെ സമ്മതമില്ലാതെ അറസ്റ്റ് പാടില്ലെന്നാണ് ഉത്തരവ്. മമത ബാനര്‍ജിയുടെ മുന്‍ സഹചാരിയായ സുവേന്ദുവിനോട് ഇന്ന് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിപാര്‍ട്ട്മെന്റ് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ കഴിഞ്ഞ വര്‍ഷം ബിജെപിയോടൊപ്പം ചേര്‍ന്ന സുവേന്ദു ചോദ്യം ചെയ്യലിന് ഹാജരാകാതെ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.സുരക്ഷാ ജീവനക്കാരന്റെ മരണം ആത്മഹത്യയാണെന്നോ കൊലപാതകമായിരുന്നേയെന്നാണ് സിഐഡി പരിശോധിക്കുന്നത്. തൃണമൂല്‍ കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവും മുഖ്യമന്ത്രി മമതയുടെ അനന്തരവനുമായ അഭിഷേക് ബാനര്‍ജിയെ കല്‍ക്കരി കള്ളക്കടത്ത് ഇടപാടില്‍ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വിളിപ്പിച്ച അതേ ദിവസമാണ് സുവേന്ദു അധികാരിക്ക് സിഐഡി സമന്‍സ് അയച്ചത്.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *