റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

എറണാക്കുളം: തൃക്കാക്കര മോഡല്‍ എഞ്ചിനീയറിങ് കോളേജില്‍ പുതിയതായി നിര്‍മ്മിച്ച അക്കാഡമിക് ബ്ലോക്കിന്റെ ഉദ്ഘാടനം

September 6, 2021 - 8:24 pm

കൊച്ചി: ഐ.എച്.ആര്‍.ഡി യുടെ കീഴില്‍ വരുന്ന തൃക്കാക്കര മോഡല്‍ എഞ്ചി നീയറിങ് കോളേജില്‍ പുതിയതായി നിര്‍മ്മിച്ച അക്കാഡമിക് ബ്ലോക്കിന്റെ ഉദ്ഘാ ടനം സെപ്റ്റംബര്‍ ഏഴിന് രാവിലെ 11മണിക്ക് ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പുകളുടെ മന്ത്രി യും ഐഎച്ച്ആര്‍ഡി ചെയര്‍മാനുമായ ഡോ.ആര്‍ ബിന്ദു നി ര്‍വഹിക്കും. ആറാം ക്ലാസ് മുറികളും നാല് ലാബുകളും അടങ്ങുന്ന മൂന്നുനില കെട്ടിടം കേരള സര്‍ക്കാരിന്റെ പ്ലാന്‍ ഫണ്ട് ഉപയോഗിച്ചാണ് നിര്‍മ്മിച്ചിട്ടുള്ളത്. തൃക്കാക്കര എം എല്‍ എ പി ടി തോമസ് അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ തൃക്കാക്കര മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ അജിത തങ്കപ്പന്‍, ഐ.എച്.ആര്‍.ഡിഡയറക്ടര്‍ ഡോ. പി സുരേഷ് കുമാര്‍, വാര്‍ഡ് കൗണ്‍സിലര്‍ ഇ പി കാതര്‍കുഞ്ഞ് എന്നിവര്‍ പങ്കെ ടുക്കും. മോഡല്‍ എഞ്ചിനീയറിങ് കോളേജിലെ ബയോ മെഡിക്കല്‍ എഞ്ചിനീയറിങ് വിദ്യാര്‍ഥികള്‍ രൂപകല്പന ചെയ്ത് നിര്‍മ്മിച്ച റോബോട്ട് നിയന്ത്രിത ട്രോളികള്‍ ഈ ചടങ്ങില്‍ മന്ത്രി ആര്‍. ബിന്ദു എറണാകുളം ജനറല്‍ ആശുപത്രിക്ക് കൈമാറും. കേരള സാങ്കേതിക സര്‍വകലാശാലയില്‍ 2021 ല്‍ എഞ്ചിനീയറിങ് ബിരുദം നേടിയ വിദ്യാര്‍ത്ഥികളില്‍ യൂണിവേഴ്‌സിറ്റിയുടെ റാങ്ക്പട്ടികയില്‍ ഇടം നേടി പ്രശസ്ത വിജയം കൈവരിച്ച കമ്പ്യൂട്ടര്‍ സയന്‍സ് & എഞ്ചിനീയറിംഗ്, ഇലക്ട്രോണിക്‌സ് & കമ്മ്യൂണിക്കേഷന്‍ എഞ്ചിനീയറിംഗ്, ഇലക്ട്രോണിക്‌സ് & ബയോ മെഡിക്കല്‍ എഞ്ചിനിയറിങ് വിഭാഗങ്ങളില്‍ നിന്നുള്ള മോഡല്‍ എഞ്ചിനീയറിങ് കോളേജിലെ വിദ്യാര്‍ഥികളെ ചടങ്ങില്‍ ആദരിക്കുന്നതാണ്.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *