റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

നികി സുമിയുടെ നാഗാ ഗ്രൂപ്പുമായി കേന്ദ്രം വെടിനിര്‍ത്തല്‍ കരാറിന്: 8ന് ഒപ്പ് വയ്ക്കും

September 7, 2021 - 10:30 am

ന്യൂഡല്‍ഹി: നാഷണല്‍ സോഷ്യലിസ്റ്റ് കൗണ്‍സില്‍ ഓഫ് നാഗാഗാന്‍ഡ് ഖപ്ളാങ് വിഭാഗത്തില്‍ (എന്‍.എസ്.സി.എന്‍-കെ) നികി സുമി നയിക്കുന്ന ഗ്രൂപ്പുമായി എട്ടിനു ഡല്‍ഹിയില്‍ കേന്ദ്ര സര്‍ക്കാര്‍ വെടിനിര്‍ത്തല്‍ കരാറില്‍ ഒപ്പുവയ്ക്കുന്നു. വെടിനിര്‍ത്തല്‍ നിരീക്ഷണ സംഘത്തിനു നേതൃത്വം നല്‍കുന്ന റിട്ട. ലഫ്. ജനറല്‍ എ.എസ്. ബേദി ഡല്‍ഹിയിലെത്തിയത് കരാര്‍ തയാറാക്കാന്‍ വേണ്ടിയാണെന്നാണ് ആഭ്യന്തര മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ പുറത്തുവിട്ട വിവരം.
കേന്ദ്ര സര്‍ക്കാരുമായി 2001-ല്‍ ഒപ്പുവച്ച വെടിനിര്‍ത്തല്‍ കരാറില്‍നിന്ന് എന്‍.എസ്.സി.എന്‍-കെ. 2015-ല്‍ ഏകപക്ഷീയമായി പിന്മാറിയിരുന്നു. കേന്ദ്ര സര്‍ക്കാര്‍ അവരെ നിരോധിത സംഘടനയായി പ്രഖ്യാപിക്കുകയും ചെയ്തു. തലവനായിരുന്ന എസ്.എസ്. ഖപ്ളാങ് 2017-ല്‍ ആകസ്മികമായി മരിച്ചതിനു ശേഷം സംഘടന പലതായി പിരിഞ്ഞു. അതിലൊന്നാണ് ഖപ്ളാങ്ങിന്റെ വിശ്വസ്തനായിരുന്ന നികി സുമി നേതൃതം നല്‍കുന്ന വിഭാഗം.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *