റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

താലിബാന്‍ സര്‍ക്കാര്‍ പ്രഖ്യാപനം: ചൈന, റഷ്യ, പാകിസ്താന്‍, ഖത്തറിനും ഇറാനും ക്ഷണം

September 7, 2021 - 8:20 am

ന്യൂഡല്‍ഹി: താലിബാന്‍ സര്‍ക്കാര്‍ രൂപീകരണച്ചടങ്ങിലേക്ക് ചൈനയ്ക്കും റഷ്യക്കും പാകിസ്താനും ഖത്തറിനും ഇറാനും ക്ഷണം. ഇറാനെ ചടങ്ങിലേക്ക് ക്ഷണിക്കുന്നത് ശ്രദ്ധേയമായ നീക്കമായാണ് വിദഗ്ധര്‍ കരുതുന്നത്.താലിബാന് വിവിധ രാജ്യങ്ങളുടെ സഹകരണം ആവശ്യമാണെന്നും ചൈന രാജ്യത്തിന് ഏറ്റവും പ്രധാനമാണെന്നും ബീജിങിന്റെ പങ്കിനെക്കുറിച്ചുളള ചോദ്യത്തിന് മറുപടി നല്‍കി.

പാക് രഹസ്യാന്വേഷണ വിഭാഗം മേധാവി കഴിഞ്ഞ ദിവസം കാബൂളിലെത്തിയിരുന്നു. ഖത്തര്‍, തുര്‍ക്കി, യുഎഇ തുടങ്ങിയ രാജ്യങ്ങളെ വിദഗ്ധര്‍ കാബൂള്‍ വിമാനത്താവളത്തില്‍ പുനര്‍നിര്‍മാണപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതായും താലിബാന്‍ അറിയിച്ചു. പഞ്ചശീറാണ് അഫ്ഗാന്‍ പ്രവിശ്യകളില്‍ അവസാനം തങ്ങളുടെ അധീനതയിലാവുന്നതെന്ന് താലിബാന്‍ അറിയിച്ചിരുന്നു. എന്നാല്‍ പഞ്ചശീരിലെ പ്രതിരോധസേന അത് നിഷേധിച്ചു. പഞ്ചശീര്‍ പ്രതിരോധത്തിന്റെ നേതാവ് അഹ്മദ് മസൂദാണ് പ്രസ്താവന പുറപ്പെടുവിച്ചത്. കാബൂള്‍ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം യുഎഇ, തുര്‍ക്കി, ഖത്തര്‍ തുടങ്ങിയ രാജ്യങ്ങളിലെ വിദഗ്ധരുടെ സഹായത്തോടെ പുനര്‍നിര്‍മാണം പൂര്‍ത്തിയാക്കുമെന്ന് താലിബാന്‍ വക്താവ് നേരത്തെ വ്യക്തമാക്കിയിരുന്നു. അധിനിവേശകര്‍ രാജ്യത്തെ ഒരിക്കലും പുനര്‍നിര്‍മ്മിക്കില്ലെന്നും അത് ജനങ്ങളുടെ ചുമതലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *