കൊച്ചി: എറണാകുളം ജില്ലയിൽ അനധികൃതമായി കോവിഡ് പരിശോധന നടത്തുന്ന സ്വകാര്യ ലാബുകളിൽ റെയ്ഡ്. ജില്ലാ കളക്ടറുടെ നിർദേശപ്രകാരമാണ് റെയ്ഡ്. റെയ്‌ഡിൽ നിബന്ധന ലംഘിച്ച് പ്രവർത്തിക്കുന്ന കൊച്ചി നഗരത്തിലെ മെഡിക്കൽ ലാബുകൾ പൂട്ടിച്ചു.
ഇടപ്പള്ളിയിലെ ലാബുകളിലാണ് എറണാകുളം കളക്ടറുടെ നേതൃത്വത്തിൽ പരിശോധനയിൽ ക്രമക്കേട് കണ്ടെത്തിയത്. അനധികൃതമായി കൊവിഡ് പരിശോധന നടത്തിയിരുന്ന ലാബുകള്‍ക്കെതിരെയാണ് നടപടി. ഇടപ്പള്ളിയിലെ ലാബ് പൂട്ടിച്ചു. അനുമതിയോ ലൈസൻസോ ഇല്ലാതെയാണ് ഇവിടങ്ങളിൽ കൊവിഡ് പരിശോധന നടത്തിയിരുന്നെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.
ഗുരുതര ക്രമക്കേടുകളാണ് പല ലാബുകളിലും കണ്ടെത്തിയത്. ഇടപ്പള്ളി ടോൾ ജംഗ്ഷന് സമീപമുള്ള ഹെൽത്ത് കെയർ എന്ന ലാബിലാണ് അനധികൃതമായി കൊവിഡ് ആർടിപിസിആർ, ആന്റിജൻ പരിശോധനകൾ നടക്കുന്നു എന്ന കണ്ടെത്തി.
ഐസിഎംആർന്റെ അംഗീകാരമുള്ള ലാബുകൾക്ക് മാത്രമേ കൊവിഡ് പരിശോധന നടത്താനുള്ള അനുമതിയുള്ളു. പക്ഷെ ഇവിടെ ലൈസെൻസൊ മറ്റ് അനുമതികളോ ഇല്ലാതെയാണ് പ്രവർത്തിക്കുന്നത്.
