ആലപ്പുഴ: ചമ്പക്കുളം ഗവണ്‍മെന്റ് ആശുപത്രി റോഡില്‍ ചമ്പക്കുളം പാലത്തിനു സമീപമുള്ള മാമ്മൂട് പാലത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാല്‍ സെപ്റ്റംബര്‍ 10 മുതല്‍ ഇതുവഴിയുള്ള ഗതാഗതം പൂര്‍ണമായി നിരോധിച്ചു. എടത്വ- കണ്ടങ്കരി റോഡില്‍ കൂടി വരുന്ന വാഹനങ്ങള്‍ ചമ്പക്കുളം പാലത്തില്‍ കയറി പാലത്തിന്റെ പടിഞ്ഞാറേക്കര വഴിയും എടത്വയ്ക്ക് പോകേണ്ട വാഹനങ്ങള്‍ പൂപ്പള്ളി- ചമ്പക്കുളം റോഡില്‍ കൂടി ചമ്പക്കുളം പാലത്തില്‍ കയറി പാലത്തിന്റെ കിഴക്കേകര വഴിയും മങ്കോമ്പ്- ചമ്പക്കുളം ആശുപത്രി റോഡ് വഴി പോകേണ്ട വാഹനങ്ങള്‍ പൂപ്പള്ളി- ചമ്പക്കുളം റോഡില്‍ കൂടി ചമ്പക്കുളം പാലത്തില്‍ കയറി പാലത്തിന്റെ കിഴക്കേ കര വഴിയും പോകണമെന്ന് പൊതുമരാമത്ത് പാലം വിഭാഗം അസിസ്റ്റന്റ് എന്‍ജിനീയര്‍ അറിയിച്ചു.
