റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ലോക ബാങ്കിന്റെ വായ്‌പ ഉപയോഗിച്ച് മാലിന്യ സംസ്‌കരണം : പദ്ധതിക്ക്‌ ഒക്ടോബറില്‍ തുടക്കമാവും

September 10, 2021 - 9:52 am

തിരുവനന്തപുരം : ലോക ബാങ്കിന്റെ 2500 കോടിരൂപ വായ്‌പ ഉപയോഗിച്ച്‌ സംസ്ഥാനത്തെ മാലിന്യ സംസ്‌കരണ പ്രശ്‌നത്തിന്‌ പരിഹാരം കാണുമെന്ന്‌ മന്ത്രി എം ഗോവിന്ദന്‍. പദ്ധതിക്ക്‌ ഒക്ടോബറില്‍ തുടക്കമാവും. സംസ്ഥാനത്തെ എല്ലാ കോര്‍പ്പറേഷനുകളിലും സംഭരണ കേന്ദ്രങ്ങള്‍ സ്ഥാപിക്കും. ഇതിനായി തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ ശുചിത്വ മിഷനുമായി കരാര്‍ ഒപ്പട്ടിട്ടുണ്ട്‌.

ഈ തുകയുവയോഗിച്ച്‌ ആവശ്യമായ പാശ്ചാത്തല സൗകര്യം ഒരുക്കും. വന്‍കിട പദ്ധതികള്‍ക്കു പകരം കോര്‍പ്പറേഷനുകളും നഗരസഭകളുമായി ബന്ധ്‌പ്പെട്ട്‌ കേന്ദ്രീകൃത സംസ്‌കരണ യൂണിറ്റുകള്‍ ഒരുക്കുകയാണ്‌ ചെയ്യുന്നത്‌. 5 ടണ്‍, 10 ടണ്‍,100 ടണ്‍ എന്നിങ്ങനെ ശേഷിയുളള സംസ്‌കരണ യൂണിറ്റുകളാണ് ആലോചനയിലുളളതെന്നും മന്ത്രി പറഞ്ഞു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *