റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

നോര്‍ത്ത് പറവൂരില്‍ ഒരു കുടുംബത്തിലെ മൂന്നുപേരെ മരിച്ച നിലയില്‍ കണ്ടെത്തി

September 10, 2021 - 9:22 pm

കൊച്ചി : നോര്‍ത്ത് പറവൂരില്‍ ഒരു കുടുംബത്തിലെ മൂന്നുപേരെ മരിച്ച നിലയില്‍ കണ്ടെത്തി. സുനില്‍, ഭാര്യ കൃഷ്‌ണേന്ദു, മകന്‍ ആരവ് കൃഷ്ണ എന്നിവരെയാണ് 10/09/21 വെള്ളിയാഴ്ച മരിച്ച നിലയില്‍ കണ്ടത്.

പൊലീസ് സ്ഥലത്തെത്തി അന്വേഷണമാരംഭിച്ചു. ആറ് മാസങ്ങള്‍ക്ക് മുമ്പാണ് സുനില്‍ വിദേശത്ത് നിന്ന് തിരിച്ചെത്തിയത്.

രണ്ടുപേര്‍ തൂങ്ങിമരിച്ച നിലയിലും കുട്ടി കട്ടിലില്‍ മരിച്ച നിലയിലുമായിരുന്നു. കുടുംബം സാമ്പത്തിക പ്രയാസത്തിലായിരുന്നുവെന്ന് സൂചനയുണ്ട്.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *